MS Dhoni x
Sports

'ധോനി, 60 വയസ് വരെ കളിക്കണം'.... 'ബുദ്ധിമുട്ടാണ്, എന്നാലും നോക്കാം' (വിഡിയോ)

ആരാധക സംഗമത്തില്‍ ശിവകാര്‍ത്തികേയന്റെ ചോദ്യത്തോട് പ്രതികരിച്ച് എംഎസ് ധോനി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയും സ്‌നേഹയും നേടിയെടുത്ത താരം ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. ഇതിഹാസ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകനുമായ മഹേന്ദ്ര സിങ് ധോനി. 44ാം വയസിലും അദ്ദേഹം ഐപിഎല്‍ കളിക്കാനുള്ള കാരണവും അതുതന്നെ.

ഓരോ ഐപിഎല്‍ സീസണ്‍ ആകുമ്പോഴും ആ ചോദ്യം അന്തരീക്ഷത്തില്‍ മുഴങ്ങും. ഇത് ധോനിയുടെ അവസാന ഐപിഎല്‍ ആകുമോ?

സമാന ചോദ്യം അദ്ദേഹത്തിനോട് നേരിട്ടു തന്നെ ചോദിച്ചു. ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ആരാധക സംഗമത്തില്‍ നടന്‍ ശിവ കാര്‍ത്തികേയനാണ് നേരിട്ട് ധോനിയോട് വിരമിക്കുമോ എന്നു ചോദിച്ചത്.

ഇരുവരും തമ്മിലുള്ള സംഭാഷണം

ശിവ കാര്‍ത്തികേയന്‍- താങ്കള്‍ വിരമിക്കുമോ. എനിക്കുറപ്പാണ് ഇല്ല എന്നായിരിക്കും മറുപടി. എല്ലാ വര്‍ഷവും ഈ ഉത്തരം ഞാന്‍ കേള്‍ക്കുന്നുണ്ട്. താങ്കള്‍ 60 വയസ് വരെ കളിക്കണം.

ധോനി- അതു കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.

ശിവ- താങ്കളുടെ ഫിറ്റ്‌നസ് നോക്കിയാല്‍ അതെളുപ്പമാണെന്നു എനിക്കു തോന്നുന്നു.

ധോനി- ബുദ്ധിമുട്ടാണ്. പ്രായം താഴേക്കു പോകുമ്പോഴാണെങ്കില്‍ ഓക്കെയാണ്. മുകളിലേക്ക് പോകുമ്പോഴല്ല. എന്നാലും ഞാന്‍ ശ്രമിക്കും.

ശിവ- ഒടുവില്‍ ആ ഉത്തരം ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു.

ധോനിയുടെ മറുപടിയെ വലിയ കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് ആരാധകര്‍ വരവേറ്റത്.

ചെന്നൈ ടീമിനെ 2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ നയിക്കുന്നത് ധോനിയാണ്. ഇടയ്ക്ക് രണ്ട് വര്‍ഷം ടീമിനു വിലക്ക് നേരിട്ടപ്പോള്‍ അദ്ദേഹം മറ്റൊരു ടീമിനായി കളിച്ചത് മാറ്റി നിര്‍ത്തിയാല്‍ ബാക്കി എല്ലാ സീസണിലും മഞ്ഞ ജേഴ്‌സിയിലാണ് ധോനി കളിച്ചിട്ടുള്ളത്. ടീമിനു 5 ഐപിഎല്‍ കിരീടങ്ങളും താരം സമ്മാനിച്ചിട്ടുണ്ട്. ഈ മാസം 30നു രാജസ്ഥാന്‍ റോയല്‍സുമായാണ് സിഎസ്‌കെയുടെ ഈ സീസണിലെ ആദ്യ പോരാട്ടം.

IPL 2026, CSK: will MS Dhoni retire after IPL 2026?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ് സിനിമയുടെ 'തിരക്കഥെെ മന്നന്‍' ഇനി ഓർമ; ഭാഗ്യരാജ് അന്തരിച്ചു

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ എയര്‍ബാഗ് തുറന്നു; 25 കാരന്‍ രക്തം വാര്‍ന്ന് മരിച്ചു

UPSC: ഡ്രഗ് ഇൻസ്പെക്ടർ മുതൽ ലീഗൽ ഓഫീസർ വരെ, 450 ഒഴിവുകൾ

അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ്: ചമ്പത് റായ് രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് വിഎച്ച്പി

'അയ്യപ്പ ഭക്തന്‍, വിളിപ്പേര് സ്വാമി, ആഗ്രഹം മകനൊപ്പം ശബരിമല ഡ്യൂട്ടി'; കാക്കിയില്‍ അച്ഛനും മകനും, അഭിമാന നിമിഷം