Rinku Singh x
Sports

'ബെഞ്ചില്‍ നിന്നു മധ്യനിരയുടെ ഹൃദയ താളമായ താരം'... റിങ്കു സിങ് കെകെആറിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍ (വിഡിയോ)

നേതൃനിര അടുത്ത തലമുറയിലേക്ക് മാറ്റുന്നതിന്റെ സൂചന

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നേതൃനിര അടുത്ത തലമുറയിലേക്ക് മാറ്റുന്നതിന്റെ സൂചനകളുമായി ഐപിഎല്‍ പുതിയ സീസണിനു ഒരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആരാധകരുടെ പ്രിയപ്പെട്ട ഫിനിഷര്‍ റിങ്കു സിങിനെ കെകെആറിന്റെ പുതിയ വൈസ് ക്യാപ്റ്റനായി ടീം നിയമിച്ചു. വെറ്ററന്‍ താരവും നായകനുമയ അജിന്‍ക്യ രഹാനെയുടെ ഡെപ്യൂട്ടിയായി താരത്തെ കെകെആര്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരാധകര്‍ക്കായി ഒരുക്കിയ നൈറ്റ്‌സ് അണ്‍പ്ലഗ് പരിപാടിയിലാണ് പ്രഖ്യാപിച്ചത്.

'ദൈവ പദ്ധതിയുടെ പുതിയ അധ്യായം'- എന്ന കുറിപ്പോടെ ടീം റിങ്കുവിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം എക്‌സ് പേജില്‍ ആഘോഷിച്ചു. 2018 മുതല്‍ കെകെആറിനൊപ്പമുള്ള റിങ്കു ബെഞ്ചില്‍ നിന്നു മധ്യനിരയുടെ ഹൃദയ താളമായി മാറിയ താരമാണ്. ഇന്ത്യയുടെ ടി20 ടീമില്‍ ഫിനിഷര്‍ റോളിലേക്കും കൊല്‍ക്കത്തയ്‌ക്കൊപ്പമുള്ള യാത്ര റിങ്കുവിനെ എത്തിച്ചിരുന്നു.

ഉത്തര്‍പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ മികവോടെ കളിച്ച റിങ്കുവിന്റെ തലവര മാറിയത് 2023ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവിശ്വസനീയ വിജയത്തിലേക്ക് കെകെആറിനെ നയിച്ചതോടെയാണ്. തുടരെ അഞ്ച് സിക്‌സുകള്‍ പറത്തിയാണ് താരം ടീമിനു ത്രില്ലര്‍ വിജയം സമ്മാനിച്ചത്.

ഈ പ്രകടനത്തോടെ താരം മധ്യനിരയിലെ രക്ഷപ്പെടുത്തല്‍ മനുഷ്യനായി രൂപാന്തരം പ്രാപിച്ചു. കഴിഞ്ഞ സീസണില്‍ താരം 206 റണ്‍സ് സ്‌കോര്‍ ചെയ്തു. അതോടെ ഈ സീസണില്‍ താരത്തെ കൊല്‍ക്കത്ത ടീമില്‍ തന്നെ നിലനിര്‍ത്തി. 13 കോടിയ്ക്കാണ് ടീം റിങ്കുവിനെ നിലനിര്‍ത്തിയത്.

ഡെത്ത് ഓവറുകളില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 200നു മുകളിലാണ്. നിലവില്‍ ടി20 ഫോര്‍മാറ്റിലെ എണ്ണം പറഞ്ഞ ഫിനിഷര്‍മാരില്‍ ഒരാള്‍ കൂടിയാണ് റിങ്കു.

പുതിയ സീസണില്‍ ടി20 ലോക ചാംപ്യനായാണ് താരം ടീമിലേക്ക് വന്നത്. ടി20 ലോകകപ്പില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മികച്ച ഫീല്‍ഡിങുമായി താരം കളം വാഴുകയും ചെയ്തു. ലോകകപ്പില്‍ മികച്ച ചില ക്യാച്ചുകള്‍ റിങ്കു എടുത്തിരുന്നു.

റിങ്കുവിന്റെ അച്ഛന്‍ ഖന്‍ചന്ദ് സിങ് ലോകകപ്പിനിടെയാണ് മരിച്ചത്. ആ ആഘാതത്തിനിടയിലും അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ തീര്‍ന്നതിനു പിന്നാലെ റിങ്കു ഇന്ത്യന്‍ ക്യാപിലേക്ക് മടങ്ങിയെത്തിയിരുന്നു. താരത്തിന്റെ ആത്മധൈര്യത്തെ പരിശീലകന്‍ ഗൗതം ഗംഭീര്‍ പ്രത്യേകം എടുത്തു പറയുകയും മുഴുവന്‍ ടീം അംഗങ്ങളുടേയും എല്ലാ പിന്തുണയും അദ്ദേഹത്തിനു എല്ലായ്‌പ്പോഴുമുണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

IPL 2026: Kolkata Knight Riders announced Rinku Singh as their vice captain for the new season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹോർമുസ് തുറന്നിരിക്കേണ്ടത് ലോകത്തിന്റെ ആവശ്യം'; മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

'വിസിൽ പോട്' വേണ്ട! ചെന്നൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

നടി ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു; കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

ടികെ ഗോവിന്ദന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു; ഭാര്യ കെപി രമണിയെ പുറത്താക്കി സിപിഎം

'ആർസിബി' ഇനി ബിർള ​ഗ്രൂപ്പിന് സ്വന്തം! 16,706 കോടി മുടക്കി ഐപിഎല്‍ ചാംപ്യന്‍മാരെ സ്വന്തമാക്കി

SCROLL FOR NEXT