IPL 2026 x
Sports

3 ഓവര്‍ 9 റണ്‍സ് 5 വിക്കറ്റ്! 'പിച്ചിച്ചീന്തി' പ്രഫുല്‍ ഹിംഗെ, രാജസ്ഥാന്‍ നിലയില്ലാ കയത്തില്‍

ഐപിഎല്ലില്‍ 217 ലക്ഷ്യത്തിലേക്ക് പൊരുതുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍നിര നേരിട്ടത് വന്‍ തകര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: രാജസ്ഥാന്‍ റോയല്‍സ് ഇങ്ങനെ ഒരു തകര്‍ച്ച പ്രതീക്ഷിച്ചില്ല. ഐപിഎല്ലില്‍ 217 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന്‍ 3 ഓവറില്‍ 9 റണ്‍സ് എത്തുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി ഇരുട്ടില്‍ തപ്പി. മിന്നലടികളുമായി കളം വാഴുന്ന 15കാരന്‍ വൈഭവ് സൂര്യവംശിയെ ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ ഗോള്‍ഡന്‍ ഡക്കിനു മടക്കി തുടങ്ങിയ എസ്ആര്‍എച് തുടരെ 4 വിക്കറ്റുകള്‍ കൂടി പിഴുതാണ് രാജസ്ഥാനെ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടത്.

അരങ്ങേറ്റ മത്സരം കളിക്കുന്ന 24കാരന്‍ മീഡിയം പേസര്‍ പ്രഫുല്‍ പ്രകാശ് ഹിംഗെയുടെ പന്തുകളാണ് രാജസ്ഥാനെ തകര്‍ത്തത്. താരം 2 ഓവറില്‍ 6 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ ക്ഷണത്തില്‍ പിഴുതു. യശസ്വി ജയ്‌സ്വാളിനെ സാകിബ് ഹുസൈനും പുറത്താക്കിയതോടെയാണ് രാജസ്ഥാനു 9 റണ്‍സിനിടെ 5 വിക്കറ്റുകള്‍ ബലി നല്‍കേണ്ടി വന്നത്. നിലവില്‍ രവീന്ദ്ര ജഡേജയും ഡോണോവന്‍ ഫെരെയ്‌രയും ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമത്തിലാണ്.

വൈഭവ് സൂര്യവംശി, പിന്നാലെ വന്ന ധ്രുവ് ജുറേല്‍, അരങ്ങേറ്റ മത്സരം കളിക്കുന്ന ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് എന്നിവര്‍ പൂജ്യത്തിനു മടങ്ങി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 4 റണ്‍സുമായും കൂടാരം കയറി.

ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ കിടിലന്‍ ഇന്നിങ്‌സാണ് സണ്‍റൈസേഴ്‌സിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ഹെയ്ന്റിച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, സലില്‍ അറോറ എന്നിവരുടെ മിന്നലടികളും എസ്ആര്‍എചിനെ തുണച്ചു.

ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മയെ നഷ്ടപ്പെട്ട് ഞെട്ടിയാണ് സണ്‍റൈസേഴ്‌സ് തുടങ്ങിയത്. ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ രവി ബിഷ്‌ണോയ്ക്ക് ക്യാച്ച് നല്‍കി അഭിഷേക് ആദ്യ പന്തില്‍ തന്നെ മടങ്ങി. കഴിഞ്ഞ കളിയില്‍ മിന്നും ഫോമിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെയാണ് അഭിഷേകിന്റെ ഈ ഗോള്‍ഡന്‍ ഡക്ക്.

പിന്നീട് ഇഷാന്‍ കിഷനും ട്രാവിസ് ഹെഡും ചേര്‍ന്നു പതിയെ സ്‌കോര്‍ മുന്നോട്ടു നയിച്ചു. ഇഷാന്‍ കടന്നാക്രമണം നടത്തി. അതിനിടെ സ്‌കോര്‍ 55ല്‍ എത്തിയപ്പോള്‍ ട്രാവിസ് ഹെഡ് പുറത്തായി. താരം ഇത്തവണയും റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടി. 18 പന്തില്‍ 18 റണ്‍സുമായാണ് ഹെഡ് പുറത്തായത്.

ഇഷാനൊപ്പം ക്ലാസനെത്തിയതോടെ ഹൈദരാബാദ് ടോപ് ഗിയറിലേക്ക് മാറി. ഇരുവരും ചേര്‍ന്നു 88 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഇഷാന്‍ 44 പന്തില്‍ 6 സിക്‌സും 8 ഫോറും സഹിതം 91 റണ്‍സ് അടിച്ചെടുത്തു. താരത്തിനു 9 റണ്‍സില്‍ സെഞ്ച്വറി നഷ്ടമായത് മാത്രമാണ് ടീമിനു നിരാശയായത്.

ക്ലാസന്‍ 26 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 40 റണ്‍സ് അടിച്ചെടുത്തു. അവസാനം നിതീഷ് കുമാറും സലില്‍ അറോറയും വന്നു കൂട്ടിക്കത്തിക്കലും നടത്തി. നിതീഷ് 13 പന്തില്‍ 4 സിക്‌സുകള്‍ സഹിതം 28 റണ്‍സുമായി പുറത്തായി. 13 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം സലില്‍ 24 റണ്‍സും സ്വന്തമാക്കി.

രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

IPL 2026, rr vs srh: Sunrisers Hyderabad debutant Praful Hinge tore through Rajasthan Royals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസില്‍ യുഎസിന്റെ ഉപരോധം തുടങ്ങി; ലംഘിച്ചാല്‍ ഇറാനിയന്‍ കപ്പലുകള്‍ തകര്‍ക്കും, മുന്നറിയിപ്പുമായി ട്രംപ്

നടുക്കും വിഡിയോ; ഭക്ഷണവും വെള്ളവും ഇല്ലാതെ 14 ദിവസം സ്വർണ ഖനിയിൽ കുടുങ്ങി; തൊഴിലാളിക്ക് അത്ഭുത അതിജീവനം

മെയ് ഒന്ന് വരെ ഓൺലൈൻ പഠനം നീട്ടിയെന്ന സോഷ്യൽ മീഡിയ പ്രചാരണം നിഷേധിച്ച് യുഎഇ

ഹൈദരാബാദും പറത്തി 15 സിക്‌സുകള്‍! ക്യാപ്റ്റന്‍ കിഷന്‍ 44 പന്തില്‍ 91; 'തീപ്പൊരി പറത്തി' ക്ലാസന്‍, നിതീഷ്, സലില്‍

'പരസ്യമായി ഒട്ടി രഹസ്യമായി കുത്തുന്ന നിലപാട്'; ക്രൈസ്തവ സഭകളെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനം

SCROLL FOR NEXT