Sanju Samson 
Sports

7 പന്തില്‍ 6 റണ്‍സ്, ഔട്ട്; ചെന്നൈക്കായുള്ള അരങ്ങേറ്റത്തില്‍ സഞ്ജുവിന് നിരാശ

മലയാളി താരം രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍ നാന്ദ്രെ ബര്‍ഗര്‍ ക്ലീന്‍ ബൗള്‍ഡാക്കി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണു നിരാശ. മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ ഓപ്പണിങ് ഇറങ്ങിയ സഞ്ജു 7 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഒരു ഫോറടിച്ചതു മാത്രമാണ് ആശ്വസിക്കാനുള്ളത്.

ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പമാണ് സഞ്ജു ഓപ്പണിങ് ഇറങ്ങിയത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ നാന്ദ്രെ ബര്‍ഗര്‍ സഞ്ജുവിന് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്‌കോര്‍ 14ല്‍ എത്തിയപ്പോഴാണ് സഞ്ജുവിന്റെ മടക്കം.

പിന്നാലെ ഋതുരാജും പുറത്തായി. താരവും 6 റണ്‍സുമായി മടങ്ങി. രണ്ടാമനായി ക്രീസിലെത്തിയ ആയുഷ് മാത്രെയ്ക്കും നിരാശയായിരുന്നു. താരം ഗോള്‍ഡന്‍ ഡക്കായി. 19 റണ്‍സ് ചേര്‍ക്കുന്നതിനിടെ ചെന്നൈയ്ക്ക് 3 വിക്കറ്റുകളാണ് നഷ്ടമായത്.

ഗുവാഹത്തിയിലെ ബര്‍സാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിന് മുന്‍പ് ശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ 5 മിനിറ്റ് വൈകിയാണ് ടോസ് ഇട്ടത്.

ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതില്‍ രാജസ്ഥാന്‍ റോയല്‍സ് 15 തവണയും ചെന്നൈ സൂപ്പര്‍ കിങ്സ് 16 തവണയും വിജയിച്ചു. ഇന്നത്തെ മത്സരത്തിലും ഇരു ടീമുകളുടെയും ശക്തമായ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

IPL 2026: Jofra Archer and Nandre Burger have got the big wickets of Sanju Samson and Ruturaj Gaikwad early

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് നിരോധനം, ബലേന്ദ്ര ഷാ പരിഷ്‌കാരങ്ങള്‍ തുടരുന്നു

തരൂരിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; ഭിന്നശേഷിക്കാരനായ പ്രവര്‍ത്തകനെ തള്ളിമാറ്റി ഇടുക്കി ഡിസിസി പ്രസിഡന്റ്

IPL 2026: രാജസ്ഥാൻ റോയൽസ് ടോസ് നേടി, ചെന്നൈയെ ബാറ്റിങ്ങിനയച്ചു

ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യൂക്കേഷനിൽ ജോലി, ഐടിഐ ,ഡിപ്ലോമ, ബിരുദം ഉള്ളവർക്ക് അവസരം; ഏപ്രിൽ 13 മുതൽ 28 വരെ വാക്ക് ഇൻ ഇ​ന്റർവ്യൂവിൽ പങ്കെടുക്കാം

ഫിറ്റ്നസ് ട്രെയിനറായ യുവതിയെ കുത്തി; എലിവിഷം കഴിച്ച് ആത്മഹത്യാ ശ്രമം; യുവാവ് പിടിയിൽ

SCROLL FOR NEXT