Ottniel Baartman, IPL 2026 x
Sports

മുസരബാനി, ഷനക... പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് ഇതാ മറ്റൊരു താരം കൂടി?

നതാന്‍ എല്ലിസിനു പകരക്കാരനെ അന്വേഷിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സിംബാബ്‌വെ പേസര്‍ ബ്ലസിങ് മുസരബാനി, ശ്രീലങ്ക ടി20 ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ദസുന്‍ ഷനക എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു താരം കൂടി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് എത്തുമെന്നു റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്ക പേസര്‍ ഒട്‌നീല്‍ ബാര്‍ട്മനാണ് പുതിയ താരമെന്നാണ് പുറത്തു വരുന്ന വിവരം.

33കാരനായ താരം പിഎസ്എല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. പാക് ലീഗില്‍ ഹൈദരാബാദ് കിങ്‌സ്മാന്‍ താരമായാണ് താരം കളിക്കാന്‍ ഇറങ്ങേണ്ടിയിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് താരം പിഎസ്എല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഹൈദരാബാദ് ടീം ശ്രീലങ്ക സ്പിന്നര്‍ മഹീഷ് തീക്ഷണയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്‍ ലേലത്തില്‍ തീക്ഷണ അണ്‍ സോള്‍ഡായിരുന്നു. നേരത്തെ താരം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചിട്ടുണ്ട്.

ബാര്‍ട്മന്‍ ഏത് ടീമില്‍

നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ദക്ഷിണാഫ്രിക്ക താരത്തിനായി കൊണ്ടുപിടിച്ച് ശ്രമിക്കുന്നത് എന്നാണ് വിവരം. ഓസ്‌ട്രേലിയന്‍ പേസര്‍ നതാന്‍ എല്ലിസ് പരിക്കേറ്റ് പുറത്തായതോടെയാണ് പുതിയ പേസറെ ചെന്നൈ അന്വേഷിക്കുന്നത്. എല്ലിസിന്റെ കാലിനേറ്റ പരിക്കാണ് വില്ലനായത്. താരത്തിനു സീസണില്‍ ഒരു മത്സരവും കളിക്കാന്‍ സാധിക്കില്ലെന്നു ഉറപ്പായിട്ടുണ്ട്. എന്ത് കാരണത്താലാണ് ബാര്‍ട്മന്‍ പിഎസ്എല്‍ ഉപേക്ഷിച്ചത് എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ഇസ്ലാമബാദ് യുനൈറ്റഡ് താരമായിരുന്ന മുസരബാനി കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ചത്. താരം കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലാണ് എത്തിയത്. പിന്നാലെ ലാഹോര്‍ ക്വാന്‍ഡേഴ്സില്‍ നിന്നു ദസുന്‍ ഷനക രാജസ്ഥാന്‍ റോയല്‍സിലുമെത്തി.

പേസര്‍മാരുടെ അഭാവമാണ് കെകെആറിന്റെ ശ്രദ്ധ മുസരബാനിയിലേക്ക് നീണ്ടത്. സഞ്ജു സാംസണു പകരം ചെന്നൈ ടീമില്‍ നിന്നു സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസ് ഓള്‍ റൗണ്ടര്‍ സാം കറനു പരിക്കേറ്റതോടെയാണ് രാജസ്ഥാന്‍ ഷനകയെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിലും പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്‍ സ്വീകരിച്ച സംഭവമുണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്ക താരം കോര്‍ബിന്‍ ബോഷാണ് ഇത്തരത്തില്‍ വന്ന താരം. പെഷവാര്‍ സാല്‍മിക്കായി കളിച്ച ബോഷ് ഇടയ്ക്ക് വച്ച് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിലേക്കാണ് വന്നത്.

South African fast bowler Ottniel Baartman could be the third foreign player to ditch the PSL and join IPL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി വേദന ഇല്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

'ട്വന്റി 20 മത്സരിക്കാന്‍ വിളിച്ചിരുന്നു, ഞാൻ പോയില്ല'; എൽഡിഎഫ് വീണ്ടും വരണോ ? മറുപടിയുമായി കൃഷ്ണപ്രഭ

'നിയമങ്ങളിൽ വ്യക്തത വേണം'; ഐപിഎൽ ക്യാപ്റ്റൻമാരുടെ യോഗം നാളെ

തലയിൽ ചൂടാൻ മാത്രമല്ല, ആരോ​ഗ്യ​ഗുണത്തിലും മുല്ലപ്പൂക്കൾ റാണി തന്നെ

'അത് കൊലപാതകം; വിജയരാഘവന്‍ അല്ല പരാജയ രാഘവന്‍; ഭാര്യയെ മന്ത്രി ആക്കിയത് ആണ് ആകെ ഗുണം'

SCROLL FOR NEXT