Abhishek Sharma pti
Sports

നാണക്കേടിന്റെ റെക്കോര്‍ഡ്; സഞ്ജു രക്ഷപ്പെട്ടു, രോഹിതും; ആ 'പട്ടം' ഇനി അഭിഷേകിന്റെ തലയില്‍!

രാജസ്ഥാനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ അഭിഷേക് ഗോള്‍ഡന്‍ ഡക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ അഭിഷേക് ശര്‍മ നാണക്കേടിന്റെ റെക്കോര്‍ഡ് ബുക്കില്‍ ഇനി ഒന്നാമന്‍. ഒരു കലണ്ടര്‍ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തില്‍ പുറത്താകുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് അഭിഷേകിന്റെ പേരിലായത്.

ഈ വര്‍ഷം അഭിഷേക് ഇത് ഏഴാം തവണയാണ് ടി20 ഫോര്‍മാറ്റില്‍ പൂജ്യത്തില്‍ മടങ്ങുന്നത്. 18 ഇന്നിങ്‌സുകള്‍ക്കുള്ളില്‍ തന്നെ താരം നാണക്കേടിന്റെ റെക്കോര്‍ഡിലെത്തി.

നേരത്തെ രോഹിത് ശര്‍മ 2018 കലണ്ടര്‍ വര്‍ഷം 6 തവണ പൂജ്യത്തില്‍ പുറത്തായിട്ടുണ്ട്. 32 ഇന്നിങ്‌സുകളിലാണ് 6 ഡക്കുകള്‍. സമാന റെക്കോര്‍ഡില്‍ തന്നെ സഞ്ജുവും എത്തി. 32 ഇന്നിങ്‌സില്‍ 6 തവണ പൂജ്യത്തില്‍ മടങ്ങി. 2024ലാണ് ഈ റെക്കോര്‍ഡില്‍ സഞ്ജു എത്തിയത്. ഇരുവരേയുമാണ് അഭിഷേക് അതിവേഗം മറികടന്നത്!

രാജസ്ഥാനെതിരായ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ അഭിഷേകിനെ ഗോള്‍ഡന്‍ ഡക്കായി മടക്കി രാജസ്ഥാന്‍ പേസര്‍ ജോഫ്ര ആര്‍ച്ചറാണ് ഞെട്ടിച്ചത്. ആര്‍ച്ചറിന്റെ പന്തില്‍ രവി ബിഷ്‌ണോയ്ക്ക് ക്യാച്ച് നല്‍കി അഭിഷേക് ആദ്യ പന്തില്‍ തന്നെ മടങ്ങി. കഴിഞ്ഞ കളിയില്‍ മിന്നും ഫോമിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെയാണ് അഭിഷേകിന്റെ ഈ ഗോള്‍ഡന്‍ ഡക്ക്.

IPL 2026: Sunrisers Hyderabad's explosive opener Abhishek Sharma registered an unwanted record

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

SCROLL FOR NEXT