Rajasthan Royals x
Sports

രാജസ്ഥാൻ റോയൽസിന് വില '15,300 കോടി രൂപ'! റെക്കോർ‍ഡ് തുകയ്ക്ക് ടീം സ്വന്തമാക്കി, ആരാണ് കൽ സോമാനി?

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ടീം വിൽപ്പന

സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: ഐപിഎൽ ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്ത് രാജസ്ഥാൻ റോയൽസ് ടീം. റെക്കോർഡ് തുകയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിനെ അമേരിക്കൻ വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം സ്വന്തമാക്കിയതായി റിപ്പോർട്ട്. ഏകദേശം 15,300 കോടി രൂപയ്ക്കാണ് (1.63 ബില്ല്യൺ) ടീം വിൽപ്പന നടന്നത് എന്നാണ് വിവരം.

ഐപിഎൽ ചരിത്രത്തിൽ ഇത്രയും വലിയ തുകയ്ക്ക് ഒരു ടീമിന്റെ കൈമാറ്റം നടക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ സീസണിൽ ​ഗുജറാത്ത് ടൈറ്റൻസിന്റെ 67 ശതമാനം ഓഹരികൾ ടോറന്റ് ​ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 5,025 കോടി രൂപയ്ക്കാണ് ഈ വിൽപ്പന നടന്നത്. അതിനെയൊക്കെ കടത്തിവെട്ടുന്ന കൈമാറ്റമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. മനോജ് ബദാലെ നേതൃത്വം നൽകുന്ന എമർജിങ് മീഡിയ ​ഗ്രൂപ്പാണ് നിലവിൽ രാജസ്ഥാന്റെ 65 ശതമാനം ഓഹരികൾ കൈവശം വച്ചിരിക്കുന്നത്.

2021 മുതൽ തന്നെ രാജസ്ഥാൻ ടീമിൽ കൽ സോമാനിക്ക് ചെറിയ തോതിലുള്ള ഓഹരികളുണ്ട്. വാൾമാർട്ട് ​ഗ്രൂപ്പിന്റെ റോബ് വാൾട്ടൻ, ഹാംപ് ഫാമിലി എന്നിവരുടെ പിന്തുണയോടെയാണ് കൽ സോമാനി വമ്പൻ കരാർ ഉറപ്പിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐപിഎല്ലിന്റെ ഭാവി മുന്നിൽ കണ്ടുള്ള ശ്രദ്ധേയ നീക്കമാണ് കൽ സോമാനി ഇപ്പോൾ നടത്തിയിരിക്കുന്നത്. ഈ സീസണിലെ ഐപിഎൽ മത്സരങ്ങൾക്കു ശേഷം പുതിയ ഉടമസ്ഥരിലേക്ക് രാജസ്ഥാൻ ടീം മാറുമെന്നാണ് വിവരം.

രാജസ്ഥാൻ ടീമിനെ സ്വന്തമാക്കാൻ ആദിത്യ ബിൽള ​ഗ്രൂപ്പ്, ടൈംസ് ​ഗ്രൂപ്പ് തുടങ്ങിയ വമ്പൻമാർ നേരത്തെ രം​ഗത്തുണ്ടായിരുന്നു. അതിനിടെ കഴിഞ്ഞ ആഴ്ച 16,000 കോടിയുടെ ഒരു ഓഫറും ടീമിനു ലഭിച്ചിരുന്നു. എന്നാൽ അത് രാജസ്ഥാൻ നിരസിച്ചു. പിന്നാലെയാണ് കൽ സോമാനിയുടെ വരവ്.

യുഎസിലെ അരിസോണ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംരംഭകനാണ് കൽ സോമാനി. എഡ് ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്പോർട്സ് ടെക്നോളജി മേഖലകളിലായാണ് അദ്ദേഹത്തിന്റെ വ്യവസായ സംരംഭങ്ങൾ. ഇൻട്രാ എഡ്ജ് ട്രുയോ, ട്രുയോ എഐ കമ്പനികളുടെ സ്ഥാപകനുമാണ് കൽ സോമാനി.

ഡെട്രോയിറ്റിയിലെ പ്രസിദ്ധ ​ഗോൾഫ് ടീമായ സിറ്റി ​ഗോൾഫ് ക്ലബിന്റെ സഹ ഉടമയാണ് കൽ സോമാനി. ടിഎംആർഡബ്ല്യു സ്പോർട്സ്, ടിജിഎൽ ​ഗോൾഫ് ലീ​ഗ് സംരംഭങ്ങളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്. വിഖ്യാത ​ഗോൾഫ് താരം ടൈ​ഗർ വുഡ്സ്, റോറി മക്‌ലോറി എന്നിവരാണ് കൽ സോമാനിയുടെ ഈ സംരഭത്തിലെ സഹ നിക്ഷേപകർ.

മുൻ‌ നായകനും മലയാളിയുമായ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോയ ശേഷം യുവ താരം റിയാൻ പരാ​ഗാണ് ഈ സീസണിൽ ടീമിന്റെ ക്യാപ്റ്റൻ. രാ​ഹുൽ ദ്രാവിഡും പരിശീലക സ്ഥാനമൊഴിഞ്ഞിരുന്നു. നിലവിൽ പഴയ കോച്ച് കുമാർ സം​ഗക്കാരെയാണ് ഈ സീസണിൽ ടീമിനെ പരിശീലിപ്പിക്കുന്നത്. ഈ മാസം 30നാണ് രാജസ്ഥാന്റെ സീസണിലെ ആദ്യ ഐപിഎൽ പോരാട്ടം. ചെന്നൈ സൂപ്പർ കിങ്സാണ് എതിരാളികൾ.

Rajasthan Royals become most expensive IPL franchise ever

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി വേദന ഇല്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; യൂട്യൂബര്‍ യാസര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

'ദൃശ്യം 3 ക്ലൈമാക്‌സ് പറഞ്ഞാല്‍ വോട്ട് ചെയ്യാം'; വോട്ടര്‍ക്ക് മുന്നില്‍ പെട്ട് അഞ്ജലി നായര്‍; ബഹുമാനം പോരെന്ന് വിമര്‍ശനം!

ഇനി കളി മാറും! ആറ് കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ത്യൻ ടീമിലേക്ക്

സ്റ്റീൽ കുപ്പികൾ ആരോ​ഗ്യത്തിന് ഹാനികരം?

SCROLL FOR NEXT