Virat Kohli x
Sports

റെക്കോര്‍ഡില്‍ ഗെയ്‌ലും ബാബറും ഇനി കോഹ്‌ലിക്ക് പിന്നില്‍; 1000 റണ്‍സിലെത്തുന്ന ആദ്യ താരം!

മുംബൈ ഇന്ത്യന്‍സിനെതിരെ ഇരട്ട നേട്ടങ്ങളുമായി വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റെക്കോര്‍ഡുകള്‍ പുത്തരിയല്ലാത്ത റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് വീണ്ടും നേട്ടം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 1000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി കോഹ്‌ലി മാറി. കെഎൽ രാഹുൽ (977), ശിഖർ ധവാൻ (901) എന്നിവരെയാണ് നേട്ടത്തിൽ കോഹ്‍ലി പിന്നിട്ടത്.

ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടിയാണ് നേട്ടത്തിലെത്തിയത്. 38 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം കോഹ്‌ലി 50 റണ്‍സുമായി മടങ്ങി.

ഫില്‍ സാള്‍ട്ടുമായി ചേര്‍ന്നു ഓപ്പണിങില്‍ 120 റണ്‍സ് ചേര്‍ത്തു മറ്റൊരു നേട്ടവും കോഹ്‌ലി വാംഖഡെയില്‍ കുറിച്ചു. ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.

കുട്ടി ഫോര്‍മാറ്റില്‍ കോഹ്‌ലിയുടെ 47ാം സെഞ്ച്വറി കൂട്ടുകെട്ടാണിത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, മുന്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം എന്നിവര്‍ 46 തവണ സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളികളായിട്ടുണ്ട്. ഇരുവരേയുമാണ് കോഹ്‌ലി മറികടന്നത്. 45 സെഞ്ച്വറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായി ഡേവിഡ് വാര്‍ണറാണ് മൂന്നാമത്. ഫാഫ് ഡുപ്ലെസി 40 സെഞ്ച്വറി കൂട്ടുകെട്ടിലും പങ്കാളിയായി നേട്ടത്തിന്റെ പട്ടികയില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്നു.

ഫില്‍ സാള്‍ട്ടും വിരാട് കോഹ്‌ലിയും ചേര്‍ന്നു മുംബൈക്കെതിരെ സ്‌ഫോടനാത്മക തുടക്കമാണ് ആര്‍സിബിക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്നു 10.5 ഓവറില്‍ 120 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

IPL 2026: Virat Kohli played a patient knock

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിൻ രാജ് ലോൺ ആപ്പിൽ നിന്ന് വായ്പയെടുത്തു; മരണത്തിൽ സാമ്പത്തിക പ്രശ്നവും സംശയിച്ച് പൊലീസ്

'കാര്യങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട്, നാളെ ഗവര്‍ണറെ കാണും'; സുരേഷ് ഗോപി

ചാർജ് പെട്ടെന്ന് തീരുമെന്ന ഭയം വേണ്ട!, കരുത്തുറ്റ 9,020mAh ബാറ്ററി; വിഷുവിന് വിവോയുടെ പുതിയ ഫോൺ വിപണിയിൽ

വലിയ തുകയുടെ ഇടപാടുകളില്‍ ഇനി ഭയം വേണ്ട!; തട്ടിപ്പില്‍ വീഴാതിരിക്കാന്‍ യുപിഐയില്‍ വരുന്നു പുതിയ മാറ്റം, വിശദാംശങ്ങള്‍

പറന്നത് 15 സിക്‌സുകള്‍! സാള്‍ട്ട് തുടങ്ങി... 'റണ്‍മല' പണിത് കോഹ്‌ലിയും പടിദാറും ടിം ഡേവിഡും

SCROLL FOR NEXT