Ashwin Urges Mumbai Indians to Name Rohit Sharma as Captain 
Sports

'രോഹിത് വല്ല്യേട്ടനെ പോലെ, മുംബൈയെ ഒന്നിപ്പിക്കും'; വീണ്ടും ക്യാപ്റ്റനാക്കണമെന്ന് ആവശ്യം

ഹര്‍ദിക് പാണ്ഡ്യയെ ഫ്രാഞ്ചൈസി ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മുംബൈ: ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കണമെന്ന് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍. മിനി ലേലത്തിന് മുന്‍പ് ഹര്‍ദിക് പാണ്ഡ്യയെ ഫ്രാഞ്ചൈസി ട്രേഡ് ചെയ്യുകയോ റിലീസ് ചെയ്യുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അശ്വിന്റെ നിര്‍ദേശം.

ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഇതുവരെ ഐപിഎല്‍ ഫൈനലില്‍ എത്താന്‍ സാധിച്ചിട്ടില്ല. അഞ്ച് തവണ ചാംപ്യന്മാരായ മുംബൈ ഫ്രാഞ്ചൈസി അദ്ദേഹത്തെ വീണ്ടും ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകര്‍ കാത്തിരിക്കവെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിന്‍ അഭിപ്രായം പങ്കുവെച്ചത്.

'മികച്ച സ്‌ക്വാഡ് ഉണ്ടായിട്ടും കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫിലെത്താന്‍ കഴിയാതെ പോയത് അത്ഭുതകരമാണ്. മുംബൈ രോഹിത് ശര്‍മയെ വീണ്ടും ക്യാപ്റ്റനായി പ്രഖ്യാപിക്കണം. കുടുംബത്തെ സംരക്ഷിക്കുന്ന 'വല്ല്യേട്ടനെ'പ്പോലെ ടീമിനെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കും. രോഹിത് ക്യാപ്റ്റനാകുന്നത് മുംബൈക്ക് ഗുണം ചെയ്യും' അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2013 ഐപിഎല്‍ സീസണില്‍ റിക്കി പോണ്ടിങ്ങില്‍ നിന്നാണ് രോഹിത് ശര്‍മ മുംബൈയുടെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. ആ വര്‍ഷം ആദ്യമായി ഐപിഎല്‍ കിരീടം ചൂടിയ മുംബൈ, തുടര്‍ന്ന് 2015, 2017, 2019, 2020 വര്‍ഷങ്ങളിലും രോഹിത്തിന്റെ കീഴില്‍ ചാംപ്യന്മാരായി. രോഹിത്തിന്റെ നേതൃപാടവം ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായും, 2021ല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനായും നിയമിക്കുകയുമായിരുന്നു. 2024 ടി20 ലോകകപ്പും 2025 ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കിയത് രോഹിത്തിനു കീഴിലാണ്.

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായാണ് ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി മുംബൈ നിരയിലേക്ക് മടങ്ങിയെത്തിയത്. നേരത്തെ മുംബൈ ഒഴിവാക്കിയ അദ്ദേഹത്തെ, ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കുകയും അരങ്ങേറ്റ സീസണില്‍ തന്നെ (2022) കിരീടത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2023ല്‍ ഗുജറാത്ത് റണ്ണറപ്പാവുകയും ചെയ്തു. എന്നാല്‍ ഹര്‍ദിക് മുംബൈയിലെത്തിയ ശേഷമുള്ള ടീമിന്റെ പ്രകടനം പ്രതീക്ഷിച്ചത്ര മികച്ചതായിരുന്നില്ല.

IPL 2027: MI Should Announce Rohit Sharma as Captain, Says R Ashwin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പരീക്ഷാ ക്രമക്കേട്: രണ്ട് പിഎസ് സി അംഗങ്ങള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്

വാട്ട്‌സപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി; തമിഴ്‌നാട്ടില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ അറസ്റ്റില്‍

'ഈ പിറന്നാളിന് അര്‍ധരാത്രിയിലെ നിന്റെ ഫോണ്‍ കോള്‍ ഇല്ല'; ഹൃദയം നുറുങ്ങി സംവിധായകന്‍ ബെല്‍രാജിന്റെ ഭാര്യ

കോമ്പി ബ്രേക്കിങ് സിസ്റ്റം, ഡിജിറ്റല്‍ ഡിസ്‌പ്ലേ, പ്രാരംഭ വില 89,999 രൂപ; ഇ- സ്പ്രിന്റോ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

പാക്കറ്റ് ഭക്ഷണം പതിവാണോ? ദഹനരോഗങ്ങൾ പിറകെയുണ്ട്; പഠന റിപ്പോർട്ട്...