റിലി റൂസോ/ ട്വിറ്റര്‍ 
Sports

ആദ്യ ഘട്ടത്തില്‍ ആര്‍ക്കും വേണ്ട; അവസാന നിമിഷം 8 കോടിയുമായി റിലി റൂസോ! മനിഷ് പാണ്ഡെ കെകെആറില്‍ തിരിച്ചെത്തി

അതേസമയം മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ആരും വിളിച്ചെടുത്തില്ല. കരുണ്‍ നായര്‍ക്കും നിരാശ

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐപിഎല്‍ ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങാതിരുന്ന താരങ്ങള്‍ക്ക് അവസാന ഘട്ടത്തില്‍ ലോട്ടറി. റിലി റൂസോ, ലോക്കി ഫെര്‍ഗൂസന്‍, മനിഷ് പാണ്ഡെ എന്നിവരെ ടീമുകള്‍ അവസാനം ഘട്ടത്തില്‍ ടീമിലെത്തിച്ചു. 

അതേസമയം മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ആരും വിളിച്ചെടുത്തില്ല. കരുണ്‍ നായര്‍ക്കും നിരാശ. 

ആദ്യ ഘട്ടത്തില്‍ ആരും വാങ്ങാതിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം റിലി റൂസോയെ എട്ട് കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു. താരത്തിനായി ഡല്‍ഹിയും രംഗത്തിറങ്ങിയതോടെയാണ് തുക ഉയര്‍ന്നത്. 

ന്യൂസിലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസനെ രണ്ട് കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചു. മനിഷ് പാണ്ഡെയെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വീണ്ടും ടീമിലെടുത്തു. താരം 50 ലക്ഷത്തിനാണ് പഴയ തട്ടകത്തില്‍ മടങ്ങിയെത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് എത്തി. 75 ലക്ഷത്തിനാണ് താരം ആദ്യമായി ഐപിഎല്‍ കളിക്കാനെത്തുന്നത്. ഇംഗ്ലണ്ട് താരം ഗസ് അറ്റ്കിന്‍സനെ ഒരു കോടിയ്ക്ക് കൊല്‍ക്കത്ത ടീമിലെത്തിച്ചു. 

അഫ്ഗാന്‍ താരം മുഹമ്മദ് നബിയെ 1.5 കോടിയ്ക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. അഫ്ഗാനിസ്ഥാന്‍ മിസ്ട്രി സ്പിന്നര്‍ മുജീബ് റഹ്മാനെ കൊല്‍ക്കത്ത രണ്ട് കോടിക്ക് സ്വന്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT