ഫയല്‍ ചിത്രം 
Sports

ഐപിഎല്‍ താര ലേലം നാളെ കൊച്ചിയില്‍, എഡ്മിഡ്‌സ് എത്തി;  ഇന്ന് മോക്ക് ലേലം വിളി

ആദ്യമായാണ് ഐപിഎല്‍ താര ലേലത്തിന് കൊച്ചി വേദിയാവുന്നത്. ലേലത്തിന് മുന്‍പായി ഇന്ന് മോക്ക് ലേലം നടക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐപിഎല്‍ താര ലേലം നാളെ കൊച്ചിയില്‍. ആദ്യമായാണ് ഐപിഎല്‍ താര ലേലത്തിന് കൊച്ചി വേദിയാവുന്നത്. ലേലത്തിന് മുന്‍പായി ഇന്ന് മോക്ക് ലേലം നടക്കും. 

ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യു എഡ്മിഡ്‌സ് കൊച്ചിയിലെത്തി. വെള്ളിയാഴ്ച 12.30നാണ് ലേലം ആരംഭിക്കുന്നത്. 405 കളിക്കാരെയാണ് ലേലത്തില്‍ പരിഗണിക്കുക. 273 ഇന്ത്യന്‍ താരങ്ങള്‍ ലേലത്തിനെത്തുന്നു. വിദേശ താരങ്ങള്‍ 132. 10 മലയാളി താരങ്ങളും ഐപിഎല്‍ താര ലേലത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്നു. 87 കളിക്കാരെയാണ് 10 ഐപിഎല്‍ ടീമുകള്‍ക്ക് വേണ്ടത്. 

1.5 കോടി രൂപ അടിസ്ഥാന വില വരുന്നത് 10 കളിക്കാര്‍

ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി ടാഗില്‍ വരുന്നത് 21 കളിക്കാരാണ്. 1.5 കോടി രൂപ അടിസ്ഥാന വില വരുന്നത് 10 കളിക്കാര്‍ക്കും. ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, ഇംഗ്ലണ്ടിന്റെ ട്വന്റി20 ലോകകിരീടത്തിലേക്ക് നയിച്ച ബെന്‍ സ്‌റ്റോക്ക്‌സ്, സാം കറന്‍ എന്നിവര്‍ക്ക് വേണ്ടി ലേലത്തില്‍ പോരാട്ടം കനക്കും. 

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ കേരളത്തിനായി മികവ് കാണിച്ച് നില്‍ക്കുന്ന രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, കെ എം ആസിഫ്, എസ് മിഥുന്‍, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അബ്ദുല്‍ ബാസിദ് എന്നിവരാണ് ലേലത്തില്‍ വരുന്ന മലയാളി താരങ്ങള്‍. 

ടീമില്‍ കാര്യമായ അഴിച്ചുപണിക്കൊരുങ്ങുന്ന ഹൈദരാബാദിനാണ് കൂടുതല്‍ കളിക്കാരെ വേണ്ടത്. 42.25 കോടി രൂപ പഴ്‌സ് മൂല്യമുള്ള ഹൈദരാബാദിന് വേണ്ടത് 17 കളിക്കാരെ. 12 കളിക്കാരെയാണ് പഞ്ചാബ് കിങ്‌സിന് വേണ്ടത്. ഇവരുടെ പക്കലുള്ള തുക 32.20. 

സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടത് 9 കളിക്കാരെയാണ്. ഇവരുടെ പക്കല്‍ ഇനിയുള്ളത് 13.20 കോടി രൂപയും. ഏറ്റവും കുറവ് പണം കൈവശമുള്ളത് കൊല്‍ക്കത്തയ്ക്കാണ്. 7.05 കോടി രൂപ മാത്രമാണ് കൊല്‍ക്കത്തയുടെ പക്കലുള്ളത്. എന്നാല്‍ ഇവര്‍ക്ക് വേണ്ട കളിക്കാരുടെ എണ്ണം 14 ആണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു