DCvsRR 
Sports

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

ഏഴ് വിക്കറ്റും അഞ്ച് പന്തും ബാക്കി നില്‍ക്കെയാണ് ഡല്‍ഹി വിജയലക്ഷ്യം മറി കടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെ പൂട്ടി വിജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റും അഞ്ച് പന്തും ബാക്കി നില്‍ക്കെയാണ് ഡല്‍ഹി മറി കടന്നത്. കെഎല്‍ രാഹുലിന്റേയും പാത്തും നിസങ്കയുടേയും പ്രകടനങ്ങളാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്.

നിസങ്ക 33 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ നായകന്‍ കെഎല്‍ രാഹുല്‍ 40 പന്തില്‍ 75 റണ്‍സാണെടുത്തത്. പിന്നാലെ വന്ന നിതീഷ് റാണ 33 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 18 റണ്‍സും അശുതോഷ് ശര്‍മ 25 റണ്‍സും നേടി. രാഹുലും നിസങ്കയും ഒന്നാം വിക്കറ്റില്‍ 110 റണ്‍സെടുത്ത് ശക്തമായ തുടക്കം നല്‍കിയതോടെ പിന്നാലെ വന്നവര്‍ക്ക് ചടങ്ങ് ഭംഗിയായി പൂര്‍ത്തിയാക്കാനായി. ഈ വിജയത്തോടെ പോയന്റ് ടേബിളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്നിരിക്കുകയാണ് ഡല്‍ഹി.

നേരത്തെ, 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് ആണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. നായകന്‍ റിയാന്‍ പരാഗിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും വേണ്ട രീതിയില്‍ തിളങ്ങിയില്ല. ജയ്സ്വാള്‍ ആറ് റണ്‍സും വൈഭവ് നാല് റണ്‍സും നേടി പുറത്തായതോടെ ടീം സമ്മര്‍ദ്ദത്തിലായി. മൂന്നാം വിക്കറ്റില്‍ ധ്രുവ് ജുറേലും നായകന്‍ റിയാന്‍ പരാഗും ചേര്‍ന്നാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് കര കയറ്റിയത്. ജുറേല്‍ 30 പന്തില്‍ 42 റണ്‍സും റിയാന്‍ 50 പന്തില്‍ 90 റണ്‍സും നേടി പുറത്തായി.

അവസാന ഓവറുകളില്‍ ഡൊണോവന്‍ ഫെരേര നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീം സ്‌കോര്‍ 200 കടത്തിയത്. പുറത്താകാതെ 14 പന്തില്‍ 47 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും,കെയ്ല്‍ ജാമിസണ്‍,അക്ഷര്‍ പട്ടേല്‍, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

IPL DCvsRR: Delhi Capitals takes an incredible win over Rajasthan Royals and moves on step up in the point tabel.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

SCROLL FOR NEXT