Sports

തോരാതെ മഴ; ഇന്ന് 20 ഓവര്‍ മത്സരം നടക്കില്ലെന്ന് ഉറപ്പായി; ഐപിഎല്‍ ഫൈനല്‍ നാളെ? 

ഇതുവരെ ടോസ് പോലും ഇടാന്‍ സാധിച്ചിട്ടില്ല. കട്ട് ഓഫ് ടൈം 12.06നാണ്. അതിനിടെ മഴ തോര്‍ന്നാല്‍ അഞ്ചോവര്‍ പോരാട്ടമോ അല്ലെങ്കില്‍ സൂപ്പര്‍ ഓവര്‍ പോരാട്ടം മാത്രമോ ആയെങ്കിലും മത്സരം നടത്താനുള്ള സാധ്യതയും നോക്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ പോരാട്ടം കനത്ത മഴയെ തുടര്‍ന്നു നീളുന്നു. ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ഇന്ന് 20 ഓവര്‍ മത്സരം നടക്കില്ലെന്ന് ഉറപ്പായി. ഇടയ്ക്ക് മഴ തോര്‍ന്നെങ്കിലും വീണ്ടും മഴ പൂര്‍വാധികം ശക്തിയോടെ തുടങ്ങി. 

9.45ന് തുടങ്ങാന്‍ സാധിച്ചാല്‍ 19 ഓവറും 10 മണിക്ക് തുടങ്ങുകയാണെങ്കില്‍ 17 ഓവര്‍ മത്സരം എന്നതായിരുന്നു തീരുമാനങ്ങള്‍. എന്നാല്‍ മഴ തുടരുന്നതിനാല്‍ അതൊന്നും നടക്കില്ലെന്ന് ഉറപ്പായി. ഇനി 10.30 തുടങ്ങാന്‍ സാധിച്ചാല്‍ 15 ഓവറായി ചുരുക്കിയായിരിക്കും പോരാട്ടം. 

ഇതുവരെ ടോസ് പോലും ഇടാന്‍ സാധിച്ചിട്ടില്ല. കട്ട് ഓഫ് ടൈം 12.06നാണ്. അതിനിടെ മഴ തോര്‍ന്നാല്‍ അഞ്ചോവര്‍ പോരാട്ടമോ അല്ലെങ്കില്‍ സൂപ്പര്‍ ഓവര്‍ പോരാട്ടം മാത്രമോ ആയെങ്കിലും മത്സരം നടത്താനുള്ള സാധ്യതയും നോക്കും. ഇന്ന് മത്സരം നടന്നില്ലെങ്കില്‍ റിസര്‍വ് ഡേയായ നാളെയായിരിക്കും പോരാട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

പാലങ്ങളും റോഡുകളും അപൂർണ്ണം; ദേശീയപാത 66 നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു