വിക്കറ്റ് വീണതിന് പിന്നാലെ ഗുജറാത്തിന്റെ ആഹ്ലാദപ്രകടനം 
Sports

കപ്പ് ഉയര്‍ത്താന്‍ ഗുജറാത്തിന് വേണ്ടത് 131 റണ്‍സ്

നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 130 റണ്‍സ് നേടി.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്‌: ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 131 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 130 റണ്‍സ് നേടി. ടോസ് നേടി ക്യാപ്റ്റന്‍ സഞ്ജു ബാറ്റിങ്ങ് തെരെഞ്ഞെടുക്കുകയായിരുന്നു

ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ (16 പന്തില്‍ ഒരു ഫോറും 2 സിക്‌സും അടക്കം 22), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (11 പന്തില്‍ 2 ഫോര്‍ അടക്കം 14), ദേവ്ദത്ത് പടിക്കല്‍ (10 പന്തില്‍ 2), ജോസ് ബട്‌ലര്‍ (35 പന്തില്‍ 5 ഫോര്‍ അടക്കം 39) ഹെറ്റ്മയര്‍ (11),ഷിമ്രോണ്‍ ഹെറ്റ്മയര്‍ (1), രവിചന്ദ്രന്‍ അശ്വിന്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

യാഷ് ദയാലിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ സായ് കിഷോറിനു ക്യാച്ച് നല്‍കിയായിരുന്നു ജെയിസാളിന്റെ പുറത്താകല്‍. മികച്ച ടച്ചിലായിരുന്ന സഞ്ജുവിനെ ഹാര്‍ദിക് പാണ്ഡ്യയാണു വീഴ്ത്തിയത്. സായ് കിഷോര്‍ തന്നെയായിരുന്നു ക്യാച്ചര്‍. മെല്ലെത്തുടങ്ങിയ ദേവ്ദത്ത് പടിക്കലിനെ റാഷിദ് ഖാന്‍ വീഴ്ത്തിയപ്പോള്‍, ജോസ് ബട്‌ലറെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കി. ബട്‌ലറുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പിടികൂടുകയായിരുന്നു. 

ഡ്രൈവിക്കറ്റ് ആയതിനാലാണു ബാറ്റിങ്ങ് തെഞ്ഞെടുത്തതെന്നും 2-ാം ഇന്നിങ്‌സില്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റിലെ പിന്തുണ ലഭിച്ചേക്കുമെന്നാണു പ്രതീക്ഷയെന്നും രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞു. അതേ സമയം ടോസ് ലഭിച്ചിരുന്നെങ്കില്‍ ബൗളിങ്ങ് തെരഞ്ഞെടുത്തേനെ എന്നാണു ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞത്.

രാജസ്ഥാന്‍ ടീമില്‍ ഒരുമാറ്റവും ഇല്ല. അതേസമയം ഒന്നാം ക്വാളിഫയറില്‍ രാജസ്ഥാനെ നേടിയ ഗുജറാത്ത് ടീമില്‍ ഒരു മാറ്റമുണ്ട്. വിന്‍ഡീസ് പേസര്‍ അല്‍സരി ജോസഫിനു പകരം ലോക്കി ഫെര്‍ഗൂസന്‍ ടീമിലേക്കു മടങ്ങിയെത്തി.

ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം, ഓള്‍റൗണ്ട് മികവിലൂടെയാണ് കുതിച്ചത്. വ്യക്തിഗത പ്രകടനങ്ങളേക്കാള്‍ ടീമെന്ന നിലയില്‍ അവര്‍ മികച്ചുനിന്നു. ഹാര്‍ദിക് പാണ്ഡ്യ (453), ഡേവിഡ് മില്ലര്‍ (449), ശുഭ്മാന്‍ ഗില്‍ (438) എന്നിവര്‍ സീസണിലെ റണ്‍നേട്ടത്തില്‍ ആദ്യ പത്തിലുണ്ട്. രാഹുല്‍ തെവാട്ടിയ, ഡേവിഡ് മില്ലര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നീ ഫിനിഷര്‍മാര്‍ ഏതു മത്സരത്തെയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റും. ബൗളിങ്ങില്‍ മുഹമ്മദ് ഷമി (19 വിക്കറ്റ്), റാഷിദ് ഖാന്‍ (18) എന്നിവര്‍ ആദ്യ പത്തിലുണ്ട്.

2008ലെ പ്രഥമ സീസണില്‍ ജേതാക്കളായശേഷം രാജസ്ഥാന് ആദ്യ ഫൈനലാണിത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ലോകത്തെ ഒന്നാംനിര താരങ്ങള്‍ ടീമിലുണ്ട്. എന്നാല്‍, ടീം മികവിനേക്കാള്‍ വ്യക്തിഗത പ്രകടനങ്ങളാണ് ടീമിനെ മുന്നോട്ടുനയിച്ചത്. സീസണില്‍ നാലു സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെ പ്രകടനം എടുത്തുപറയണം. 824 റണ്‍സുമായി ഇക്കുറി മുന്നിലാണ് ബട്‌ലര്‍. സഞ്ജു സാംസണും (444) ആദ്യ പത്തിലുണ്ട്. 26 വിക്കറ്റുനേടിയ യുസ്വേന്ദ്ര ചാഹല്‍ ബൗളര്‍മാരില്‍ മുന്‍നിരയിലുണ്ട്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT