Pat Cummins, Travis Head 
Sports

'ഓസ്‌ട്രേലിയന്‍ ടീം വിടണം, ലീഗ് മത്സരങ്ങള്‍ കളിക്കണം'; 58 കോടിയുടെ ഓഫര്‍ തള്ളി കമ്മിന്‍സും ഹെഡും

കോടിക്കണക്കിന് രൂപ ലഭിക്കുമായിരുന്ന അവസരം വേണ്ടെന്നുവെച്ചാണ് ഇരുവരും ദേശീയ ടീമിനുള്ള പ്രാധാന്യം കാണിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ദേശീയ ടീം വിട്ട് രാജ്യന്തര ലീഗുകളില്‍ മാത്രം കളിക്കണമെന്ന ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ഓഫര്‍ തള്ളി പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും. പ്രതിവര്‍ഷം 58.2 കോടിയോളം (10 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍) ലഭിക്കുമായിരുന്ന ഓഫറാണ് ഇരുവരും വേണ്ടെന്നുവെച്ചത്. സിഡ്‌നി മോണിങ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ലോകത്തെ വിവിധ ടി20 ലീഗുകളില്‍ ഓഹരികളുണ്ട്, അതില്‍ ദക്ഷിണാഫ്രിക്കയുടെ സാറ്റ്20, കരീബിയന്‍ പ്രീമിയര്‍ ലീഗ്, അമേരിക്കയുടെ മേജര്‍ ലീഗ് ക്രിക്കറ്റ്, യുഎയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ലീഗ് ടി20 എന്നിവയാണിവ.

കോടിക്കണക്കിന് രൂപ ലഭിക്കുമായിരുന്ന അവസരം വേണ്ടെന്നുവെച്ചാണ് ഇരുവരും ദേശീയ ടീമിനുള്ള പ്രാധാന്യം കാണിക്കുന്നത്. വിവിധ ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഇരുവര്‍ക്കും വമ്പന്‍ തുക വാഗ്ദാനം ചെയ്തത്. അനൗപചാരികമായാണ് ഫ്രാഞ്ചൈസി ഇരുവരെയും സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷത്തെ മെഗാ താരലേലത്തിനു മുമ്പ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ കമ്മിന്‍സിനെ 18 കോടി രൂപയ്ക്കാണ് ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയത്. 2024ലെ താരലേലത്തില്‍ 20.5 കോടിക്കാണ് ഹൈദരാബാദ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. നിലവില്‍ പ്രതിവര്‍ഷം 8.74 കോടി രൂപയാണ് കമ്മിന്‍സിന് ഓസീസ് താരമെന്ന നിലയില്‍ ലഭിക്കുന്നത്. ട്രാവിസ് ഹെഡിനെ 2024 താരലേലത്തില്‍ 6.8 കോടിക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. എന്നാല്‍ താരത്തിന്റെ പ്രകടനം മികച്ചതായതോടെ 2025ല്‍ 14 കോടിക്കാണ് ഹൈദരാബാദ് ഹെഡിനെ ടീമില്‍ നിലനിര്‍ത്തിയത്. ഓസ്‌ട്രേലിയക്കായി കളിച്ചാല്‍ ലഭിക്കുന്നതിന്റെ രണ്ട് ഇരട്ടിയിലധികം തുകയാണ് ഇരുവര്‍ക്കും ഐപിഎല്‍ ഫ്രാഞ്ചൈസി ഓഫര്‍ വെച്ചത്.

IPL Franchise Lures Pat Cummins, Travis Head With $10M Offer To Quit Australian Cricket For Global T20s

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

'ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും നല്ല ന​ഗരം കേരളത്തിൽ; മുംബൈ, ബം​ഗളൂരു, ചെന്നൈ മെട്രോ സിറ്റികളേക്കാൾ മികച്ചത്' (വിഡിയോ)

ദേശീയ ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ടിൽ 98 ഒഴിവുകൾ, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

'ആ പഞ്ചായത്തിലെ ട്വന്റി ട്വന്റി കൂട്ടുകെട്ട് എന്നാണ് അവസാനിപ്പിക്കുന്നത്'; പ്രതിപക്ഷ നേതാവിനോട് മന്ത്രി ശിവന്‍കുട്ടി

ഗവൺമെ​ന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ ലാബ് ടെക്നീഷ്യനാകാം, പി എസ് സി അപേക്ഷ ക്ഷണിച്ചു

SCROLL FOR NEXT