ഫോട്ടോ: ട്വിറ്റർ 
Sports

വേണ്ടത് കൂറ്റൻ ജയം; പ്ലേ ഓഫ് പ്രതീക്ഷകളുമായി മുംബൈ ഇന്ത്യൻസ്; സൺറൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യും

വേണ്ടത് കൂറ്റൻ ജയം; പ്ലേ ഓഫ് പ്രതീക്ഷകളുമായി മുംബൈ ഇന്ത്യൻസ്; സൺറൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

അബുദാബി: കൂറ്റൻ വിജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ. പടുകൂറ്റന്‍ വിജയം മാത്രമേ അവർക്ക് പ്ലേ ഓഫിലേക്ക് കടക്കാൻ തുണയാകു. 7.30 ന് അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ചുരുങ്ങിയത് 171 റണ്‍സിനെങ്കിലും സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ചാല്‍ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫിലേക്ക് കടക്കാൻ സാധിക്കു. ടോസ് നേടി മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

വ്യാഴാഴ്ച്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കൊല്‍ക്കത്ത പ്ലേ ഓഫില്‍ എത്തുന്ന നാലാം ടീമാകും. ഇന്ന് ജയിച്ചാല്‍ മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും ഒരേ പോയന്റ് ആകുമെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് കൊല്‍ക്കത്ത മുന്നിട്ടു നില്‍ക്കുന്നത്. 

അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് കളിക്കാനിറങ്ങുന്നത്. മറുവശത്ത് പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച സണ്‍റൈസേഴ്‌സ് കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെ കീഴടക്കിയിരുന്നു. അവസാന മത്സരത്തില്‍ വിജയിച്ച് മടങ്ങാനാണ് സണ്‍റൈസേഴ്‌സ് ശ്രമിക്കുക.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT