ഐപിഎല്‍  ഫയല്‍
Sports

ഐപിഎല്‍ ടിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍; വ്യാജന്‍മാരെ സൂക്ഷിക്കുക!

സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ടിക്കറ്റ് ഓഫറുകളില്‍ ഉടന്‍ വിശ്വസിക്കരുത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് ലിഗായ ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണെന്ന പേരില്‍ വ്യാജ പേജുകളും പരസ്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നതായി പൊലീസ്. വ്യാജമാണെന്ന് തിരിച്ചറിയാതെ ഇത്തരം ടിക്കറ്റുകള്‍ക്കായി ബന്ധപ്പെടുന്നവരെ ചാറ്റ് വഴി വിശ്വാസം നേടിയെടുത്ത് സാധാരണ നിരക്കിനേക്കാള്‍ ഉയര്‍ന്ന തുക ആവശ്യപ്പെടുകയും, "VIP ടിക്കറ്റ്", "Limited seats" തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുന്നതായി പൊലീസ് വ്യക്തമാക്കുന്നു.

ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ വിശ്വാസം നേടിയെടുക്കാന്‍ യഥാര്‍ത്ഥ ടിക്കറ്റുകളോട് സാമ്യമുള്ള വ്യാജ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ അയക്കുകയും പണം വാങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഇവ തട്ടിപ്പാണെന്ന് മനസിലാക്കി കഴിയുമ്പോഴേക്കും തട്ടിപ്പുകാര്‍ പണം തിരിച്ചുകിട്ടാത്തവിധം മാറ്റിയിട്ടുണ്ടാവും. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറയുന്നു.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍

. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ടിക്കറ്റ് ഓഫറുകളില്‍ ഉടന്‍ വിശ്വസിക്കരുത്.

. ടിക്കറ്റുകള്‍ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ അംഗികൃത വില്‍പ്പന പ്ലാറ്റ്‌ഫോമുകളിലൂടെയോ മാത്രം വാങ്ങുക.

. സാധാരണ നിരക്കിനേക്കാള്‍ ഉയര്‍ന്ന തുക ആവശ്യപ്പെടുന്ന ഇടപാടുകളില്‍ ജാഗ്രത പാലിക്കുക.

. അപരിചിതരുമായുള്ള ഓണ്‍ലൈന്‍ പണമിടപാട് ഒഴിവാക്കുക.

ഇത്തരത്തില്‍ ഏതെങ്കിലും സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്ലൈന്‍ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക.

IPL tickets on social media; beware of fakes!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളാണോ?; എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല'; സതീശനെതിരെ പിണറായി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 65 lottery result

'ടോം ക്രൂസിന് എന്നോട് പ്രണയം, വിഡിയോ അയച്ചു തരാറുണ്ട്'; വെളിപ്പെടുത്തി മല്ലിക ഷെറാവത്ത്

തലശേരിയിൽ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യുത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ

ദിവസവും പ്രോട്ടീൻ ഷേയ്ക്ക്! കാജൽ അ​ഗർവാളിന്റെ ബ്രേക്കഫാസ്റ്റ് എത്ര ഹെൽത്തിയാണ്?