Sports

ഈ 'ചന്ദത്തിന്' മുന്‍പില്‍ ഐപിഎല്ലും തോല്‍ക്കും! തായ്‌ലാന്‍ഡ് താരത്തിന്റെ തകര്‍പ്പന്‍ സേവ്‌

ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ പറയുന്നത് ചന്ദം ഫീല്‍ഡ് ചെയ്യുന്നത് പോലെ ചെയ്യണം എന്നാണ്

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ പറയുന്നത് ചന്ദം ഫീല്‍ഡ് ചെയ്യുന്നത് പോലെ ചെയ്യണം എന്നാണ്. ബൗണ്ടറി എന്ന് ഉറപ്പിച്ചിടത്ത് നിന്ന് അതിസാഹസികമായി റണ്‍സ് സേവ് ചെയ്ത് തായ്‌ലാന്‍ഡ് താരം. വനിതാ ടി20 ചലഞ്ചിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബൗണ്ടറി സേവ്. 

സുപ്പര്‍നോവാസിന്റെ ഇന്നിങ്‌സിലെ രണ്ടാമത്തെ ഓവറിലാണ് ചന്ദം അസാധ്യ ഫീല്‍ഡിങ് മികവുമായി എത്തിയത്. ഓഫ് സ്റ്റംപിന് പുറത്തായി വന്ന ഡെലിവറി തേര്‍ഡ് മാനിലൂടെ ബൗണ്ടറി കടത്താനായിരുന്നു ജെമിമയുടെ ശ്രമം. എന്നാല്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചന്ദ്ം തേര്‍ഡ്മാന്‍ വരെ ഓടി. 

പന്ത് ബൗണ്ടറി ലൈന്‍ തൊടുമെന്ന ഘട്ടം. ഡൈവ് ചെയ്താല്‍ പോലും ബൗണ്ടറി തടയാനാവില്ലെന്ന് ഏവരും ഉറപ്പിക്കുന്ന നിമിഷത്തില്‍ ചന്ദം ഉയര്‍ന്ന് ചാടി. ബൗണ്ടറി റോപ്പിന് തൊട്ടടുത്ത് വെച്ച് കൈകൊണ്ട് ചന്ദ്രം പട്ടി തട്ടി അകറ്റി. ഇവിടെ ബൗണ്ടറി വഴങ്ങാതെ രണ്ട് റണ്‍സ് സേവ് ചെയ്തത് കൊണ്ടും തീര്‍ന്നില്ല ചന്ദത്തിന്റെ ഫീല്‍ഡിങ് മികവ്. 

ജെമീമയെ പുറത്താക്കാന്‍ കവറില്‍ നിന്നും വന്നു ചന്ദത്തിന്റെ തകര്‍പ്പന്‍ ക്യാച്ച്. എന്നാല്‍ ഇത്രയും തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും തനിക്ക് പരുക്കോ വേദനയോ ഇല്ലെന്നും ചന്ദം മത്സര ശേഷം പറഞ്ഞു. കളിയില്‍ തുടരെ മൂന്നാം കിരീടം എന്ന സ്വപ്‌നത്തിലേക്ക് എത്താന്‍ സുപ്പര്‍നോവാസിന് സാധിച്ചില്ല. 

119 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ നോവാസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 102 റണ്‍സ് മാത്രം. ട്രെയില്‍ബ്ലെയ്‌സേഴ്‌സിന് വേണ്ടി 49 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തി 68 റണ്‍സ് എടുത്ത മന്ദാനയാണ് ടീമിനെ കിരീട നേട്ടത്തില്‍ തുണച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT