വെസ്റ്റ് ഇന്‍ഡീസ് ടീം/ഫോട്ടോ: എഎഫ്പി 
Sports

വിന്‍ഡിസിന് പുറത്തേക്ക് വഴി കാണിക്കാന്‍ അയര്‍ലന്‍ഡ്; ഗ്രൂപ്പ് ബിയിലെ സാധ്യതകള്‍ ഇങ്ങനെ 

സ്‌കോട്ട്‌ലന്‍ഡിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് സിംബാബ്‌വെക്ക് എതിരെ ജയം പിടിച്ച് വിന്‍ഡിസ് തിരിച്ചെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം കടന്ന് ഏതെല്ലാം ടീമുകള്‍ സൂപ്പര്‍ 12ലേക്ക് എന്ന് അറിയാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. അട്ടിമറി ജയങ്ങളുമായി സ്‌കോട്ട്‌ലന്‍ഡും നമീബിയുമെല്ലാം ഗ്രൂപ്പ് ഘട്ടത്തിലെ പോര് കടുപ്പിച്ച് കഴിഞ്ഞു. ഗ്രൂപ്പ് ബിയില്‍ വിന്‍ഡിസ് സിംബാബ്‌വെയെ തോല്‍പ്പിച്ചതോടെ ഈ ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ 12ലേക്ക് യോഗ്യത നേടാനുള്ള സാധ്യതകള്‍ ഇങ്ങനെയാണ്...

സ്‌കോട്ട്‌ലന്‍ഡിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് സിംബാബ്‌വെക്ക് എതിരെ ജയം പിടിച്ച് വിന്‍ഡിസ് തിരിച്ചെത്തിയത്. നിലയില്‍ ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണ് സിംബാബ്‌വെ. അയര്‍ലന്‍ഡിന് എതിരെ വെള്ളിയാഴ്ചയാണ് വിന്‍ഡിസിന്റെ മൂന്നാം മത്സരം. ഇതില്‍ ജയം പിടിച്ചാല്‍ വിന്‍ഡിസിന് സൂപ്പര്‍ 12ലേക്ക് കടക്കാം. 

മൂന്ന് ടീമുകള്‍ക്കും തുല്യ സാധ്യത

സിംബാബ്‌വെ, അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ പിന്നെയുള്ളത്. സൂപ്പര്‍ 12ലേക്ക് എത്തുന്നതില്‍ മൂന്ന് ടീമുകള്‍ക്കും തുല്യ സാധ്യതയുണ്ട്. സിംബാബ് വെ-സ്‌കോട്ട്‌ലന്‍ഡ് മത്സരത്തിലെ വിജയിയും അയര്‍ലന്‍ഡ്-വിന്‍ഡിസ് മത്സരത്തിലെ വിജയിയുമാവും സൂപ്പര്‍ 12ലേക്ക് ഗ്രൂപ്പ് ബിയില്‍ നിന്ന് കടക്കുക. 

ഗ്രൂപ്പ് ബിയില്‍ ഏതെല്ലാം ടീമുകള്‍ ഒന്നും രണ്ടും സ്ഥാനത്ത് എത്തും എന്നതും വിഷയമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ സ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാവും സൂപ്പര്‍ 12വില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് 2ലേക്കാവുമോ എത്തുക എന്നത് വ്യക്തമാവുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'