ഹാരി ടെക്ടര്‍ 
Sports

പിന്തള്ളിയത് ബാബര്‍ അസമിനെ; ഹാരി ടെക്ടര്‍ക്ക് ഐസിസി പുരസ്‌കാരം; വനിതകളില്‍ തിപാച പുതവോങ്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഉജ്ജ്വല ബാറ്റിങാണ് ഹാരി ടെക്ടര്‍ പുറത്തെടുത്തത്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐസിസിയുടെ മെയ് മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം അയര്‍ലന്‍ഡ് ബാറ്റര്‍ ഹാരി ടെക്ടര്‍ക്ക്. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം, ബംഗ്ലാദേശ് താരം നജ്മുല്‍ ഹുസൈന്‍ ഷാന്റോ എന്നിവരെ പിന്തള്ളിയാണ് ടെക്ടറുടെ നേട്ടം.

വനിതകളില്‍ തായ്‌ലന്‍ഡിന്റെ തിപാച പുതവോങിനാണ് പുരസ്‌കാരം. തുടര്‍ച്ചയായി രണ്ടാം മാസമാണ് തായ്‌ലന്‍ഡില്‍ നിന്നുള്ള വനിതാ താരം പുരസ്‌കാരം നേടുന്നത്. കഴിഞ്ഞ മാസം നര്വോമല്‍ ചയ്‌വായ് പുരസ്‌കാരം നേടിയിരുന്നു.  

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഉജ്ജ്വല ബാറ്റിങാണ് ഹാരി ടെക്ടര്‍ പുറത്തെടുത്തത്.  ഈ പ്രകടനമാണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്.

23കാരനായ താരം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ മത്സരം മഴയെ തുടര്‍ന്ന് നടന്നില്ല. രണ്ടാം പോരാട്ടത്തില്‍ താരം വെറും 113 പന്തില്‍ അടിച്ചെടുത്തത് 140 റണ്‍സ്. അയര്‍ലന്‍ഡ് തുടക്കത്തില്‍ തകര്‍ന്ന ഘട്ടത്തിലായിരുന്നു ടീമിനെ രക്ഷിച്ചെടുത്ത താരത്തിന്റെ സെഞ്ച്വറി. പത്ത് സിക്‌സുകള്‍ സഹിതമായിരുന്നു ഇന്നിങ്‌സ്. മൂന്നാം പോരാട്ടത്തില്‍ 45 റണ്‍സും ടെക്ടര്‍ കണ്ടെത്തി. 

അയര്‍ലന്‍ഡ് നിരയില്‍ ശ്രദ്ധേയ താരമാണ് ടെക്ടര്‍. ആദ്യമായാണ് അയര്‍ലന്‍ഡിന്റെ ഒരു താരം ഐസിസി അവാര്‍ഡ് നേടുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

'ധോനി ഒറ്റയ്ക്ക് കളിച്ച് ലോകകപ്പ് നേടി, എന്താ പോരെ'- പരിഹസിച്ച് ഹർഭജൻ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT