ജോഷ് ബട്‍ലര്‍, യുസ്‍വേന്ദ്ര ചഹല്‍ ട്വിറ്റര്‍
Sports

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'

ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ ഇര്‍ഫാന്‍ പഠാന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ നിന്നു ഇംഗ്ലണ്ട് താരങ്ങള്‍ രാജ്യത്തിനു കളിക്കാനായി മടങ്ങി കഴിഞ്ഞു. പ്ലേ ഓഫിലേക്ക് സാധ്യതയുള്ള ടീമുകള്‍ക്ക് ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം തിരിച്ചടിയാകും. ഇപ്പോള്‍ താരങ്ങള്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ വിമര്‍ശനവുമായി രംഗത്തെത്തി.

സീസണ്‍ മുഴുവന്‍ കളിക്കാതെ ഇംഗ്ലണ്ട് താരങ്ങള്‍ മടങ്ങുന്നതിനെതിരെ താരം രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. 'സീസണ്‍ മുഴുവന്‍ കളിക്കാന്‍ നില്‍ക്കണം. ഇല്ല എങ്കില്‍ ഇങ്ങോട്ട് വരരുത്'- ഇര്‍ഫാന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടി20 ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് ഇംഗ്ലണ്ട് താരങ്ങളെ തിരികെ വിളിച്ചത്. ജോഷ് ബട്‌ലര്‍ പോകുന്നത് രാജസ്ഥാന്‍ റോയല്‍സിനും ഫില്‍ സാള്‍ട്ട് പോകുന്നത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും വില്‍ ജാക്‌സ് പോകുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുമാണ് വലിയ അടിയായി മാറുന്നത്.

നേരത്തെ സുനില്‍ ഗാവസ്‌കറും ഇംഗ്ലണ്ട് താരങ്ങളുടെ മടങ്ങി പോക്കിനെ വിമര്‍ശിച്ചിരുന്നു. പ്രതിഫലം വെട്ടിക്കുറയ്ക്കുകയാണ് വേണ്ടതെന്നു ഗാവസ്‌കര്‍ തുറന്നടിച്ചു. പിന്നാലെയാണ് ഇര്‍ഫാന്‍ പഠാനും താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍; 10 കോടി ബാരല്‍ എണ്ണ വിപണിയിലേക്ക്

ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!

ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ