ഇര്‍ഫാന്‍ പത്താന്‍ 
Sports

'മൈതാനത്തെ പാക് താരങ്ങളുടെ മോശം പെരുമാറ്റം അവരുടെ സ്വഭാവത്തെ കാണിക്കുന്നു'

ബാറ്റ് തോക്കുപോലെ ചൂണ്ടിയ സാഹിബ്സാദാ ഫര്‍ഹാനെയും കാണികള്‍ക്കുനേരെ വിമാനത്തിന്റെ ആംഗ്യം കാണിച്ച ഹാരിസ് റൗഫിന്റെയും പ്രവൃത്തികളെയാണ് പത്താന്‍ വിമര്‍ശിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക് താരങ്ങളുടെ പ്രകോപനപരമായ പെരുമാറ്റത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. പാകിസ്ഥാന്‍ കളിക്കാരായ ഹാരിസ് റൗഫിനെയും സാഹിബ്സാദ ഫര്‍ഹാനെയുമാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ പത്താന്‍ വിമര്‍ശിച്ചത്. പാകിസ്ഥാന്‍ കളിക്കാരുടെ പെരുമാറ്റം കളിയുടെ മര്യാദയ്ക്ക് നിരക്കുന്നതല്ലെന്നും തുടര്‍ച്ചയായ വിജയങ്ങളിലൂടെ ഇന്ത്യ ഇതിന് മറുപടി നല്‍കിയെന്നും പത്താന്‍ പറഞ്ഞു.

ബാറ്റ് തോക്കുപോലെ ചൂണ്ടിയ സാഹിബ്സാദാ ഫര്‍ഹാനെയും കാണികള്‍ക്കുനേരെ വിമാനത്തിന്റെ ആംഗ്യം കാണിച്ച ഹാരിസ് റൗഫിന്റെയും പ്രവൃത്തികളെയാണ് പത്താന്‍ വിമര്‍ശിച്ചത്. ഹാരിസ് റൗഫ് ഒരു മാന്യനായ വ്യക്തിയാണെന്നായിരുന്നു കരുതിയിരുന്നത്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രേലിയയില്‍ വെച്ച് അദ്ദേഹത്തെ കണ്ടിരുന്നെന്നും കഴിഞ്ഞദിവസം കളിക്കളത്തില്‍ കാണിച്ച ആംഗ്യങ്ങള്‍ അനാവശ്യമായിരുന്നെന്നും പത്താന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഓര്‍ക്കണമായിരുന്നെന്ന് സാഹിബ്സാദയെ ഓര്‍മിപ്പിച്ച പത്താന്‍, ഇവരുടെ പെരുമാറ്റം അവരുടെ സ്വഭാവത്തെയും വളര്‍ന്നുവന്ന സാഹചര്യത്തെയും കുറിച്ചാണ് തുറന്നുകാണിക്കുന്നതെന്നും സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പത്താന്‍ പറഞ്ഞു.

ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് കൈ കൊടുത്തില്ലെങ്കിലും കളിക്കളത്തിലെ അവരുടെ പെരുമാറ്റം മാന്യമായിരുന്നുവെന്നും പത്താന്‍ പറഞ്ഞു. 'ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരെ ഇതൊന്നും ബാധിക്കില്ല. ഞങ്ങള്‍ ഒരിക്കലും ഒന്നും പറയില്ല. ഞങ്ങള്‍ നിശബ്ദമായി ക്രിക്കറ്റ് കളിക്കുന്നു. എന്നാല്‍ നിങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ പ്രതികരിക്കില്ലെന്ന് കരുതരുത്, നിങ്ങള്‍ ഓസ്ട്രേലിയക്കാരനായാലും പാകിസ്ഥാനിയായാലും. ഞങ്ങള്‍ ഉത്തരം നല്‍കും. ഞങ്ങള്‍ ഞങ്ങളുടെ കളിയിലൂടെ ഉത്തരം നല്‍കും, ഞങ്ങള്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും,' പത്താന്‍ പറഞ്ഞു.

ആദ്യ ഇന്നിങ്സില്‍ ഫര്‍ഹാന്‍ സിക്സടിച്ച് അര്‍ധ സെഞ്ചുറി തികച്ചതിനു പിന്നാലെ ബാറ്റ് തോക്കുപയോഗിച്ച് വെടിവെയ്ക്കുന്ന ആംഗ്യം കാണിച്ചിരുന്നു. പഹല്‍ഗാമില്‍ 26 പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍, ഫര്‍ഹാന്റെ ഭാഗത്തുനിന്നുണ്ടായ നടപടി അപക്വവും വിവേകശൂന്യവുമാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോലി കോലി എന്നുവിളിച്ച് പ്രകോപിപ്പിച്ച ആരാധകരെ നോക്കി ഒരു യുദ്ധവിമാനം പറക്കുന്നതും തകര്‍ന്നുവീഴുന്നതുമായ ആംഗ്യം കാണിക്കുകയായിരുന്നു ഹാരിസ് റൗഫ് ചെയ്തത്.

Irfan Pathan responds to Pakistani players aggression

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും; ബലാത്സംഗത്തിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍; ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്

പ്രതിദിനം 45 രൂപ നിക്ഷേപിക്കാമോ? 25 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം എല്‍ഐസിയുടെ 'ബെസ്റ്റ്' പ്ലാന്‍

ദോശ കല്ലില്‍ ഒട്ടിപ്പിടിക്കുന്നത് പതിവാണോ? എങ്കിൽ ഇനി ഇങ്ങനൊന്ന് ചുട്ടു നോക്കൂ

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; നാളെ വൈകീട്ടുവരെ പൊലീസ് കസ്റ്റഡിയില്‍

പുകവലി എങ്ങനെ ഉപേക്ഷിക്കാം ?

SCROLL FOR NEXT