ഫോട്ടോ: ട്വിറ്റർ 
Sports

'പേടിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്'; കോഹ്‌ലിക്കും സംഘത്തിനും ഗാവസ്‌കറിന്റെ മുന്നറിയിപ്പ്‌

പ്ലേയിങ് ഇലവനില്‍ ഇന്ത്യ നിരവധി മാറ്റങ്ങള്‍ വരുത്തുന്നത് ഭയപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്ലേയിങ് ഇലവനില്‍ ഇന്ത്യ നിരവധി മാറ്റങ്ങള്‍ വരുത്തുന്നത് ഭയപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ഒരു തോല്‍വിക്ക് ശേഷം അത്രയും മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യം ഇല്ലെന്ന് ഗാവസ്‌കര്‍ പറഞ്ഞു. 

പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നത് അവര്‍ ഭയപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. അതിന്റെ ആവശ്യമൊന്നുമില്ല. ഹര്‍ദിക് പാണ്ഡ്യയുടെ തോളിലെ പരിക്ക് മാത്രമാണ് ആശങ്ക. എന്നാല്‍ നെറ്റ്‌സില്‍ പാണ്ഡ്യ പന്തെറിഞ്ഞു. ഇതിലൂടെ ടീം ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ പാണ്ഡ്യക്ക് അതിന് കഴിയും എന്നും ഖലീജ് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ഗാവസ്‌കര്‍ പറയുന്നു. 

ട്രെന്റ് ബോള്‍ട്ട് എങ്ങനെ രോഹിത് ശര്‍മയ്ക്ക് ബൗള്‍ ചെയ്യും എന്ന് അറിയാനാണ് കൗതുകം. പാകിസ്ഥാന് എതിരെ ന്യൂബോള്‍ ബോള്‍ട്ടിന് നല്‍കാതിരുന്നതില്‍ വില്യംസണിന് പിഴവ് പറ്റി. ആദ്യ ഏതാനും ഓവറുകളില്‍ മാത്രമാണ് സ്വിങ്ങും സീമും ഇവിടെ ലഭിക്കുക. ഈ സമയം നിങ്ങളുടെ ബെസ്റ്റ് ബൗളറെ കൊണ്ടുവന്നില്ല എന്നത് തെറ്റാണ്, ഗാവസ്‌കര്‍ പറഞ്ഞു. 

സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ജയം വേണം

ട്വന്റി20 ലോകകപ്പിലെ സെമി സാധ്യത നിലനിര്‍ത്തണം എങ്കില്‍ ഇന്ത്യക്കും ന്യൂസിലാന്‍ഡിനും ജയം അനിവാര്യമാണ്. ആദ്യ മൂന്ന് കളിയും ജയിച്ച് പാകിസ്ഥാന്‍ സെമിയുടെ അടുത്തെത്തി. പാകിസ്ഥാന് എതിരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ക്ലിക്ക് ആവാന്‍ സാധിക്കാതിരുന്നതും ബൗളര്‍മാര്‍ക്ക് സ്‌ട്രൈക്ക് ചെയ്യാനാവാതിരുന്നതുമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. 

പാകിസ്ഥാന് എതിരെ ആദ്യ മത്സരത്തില്‍ നേരിട്ട തോല്‍വി ന്യൂസിലാന്‍ഡിനേയും ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയേയും ന്യൂസിലാന്‍ഡിനേയും പിടിച്ചുകെട്ടാന്‍ പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് ഇവിടെ കഴിഞ്ഞു. പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് മുന്‍പില്‍ വിയര്‍ത്തത് പോലെ കിവീസ് പേസര്‍മാരും മികവ് കാണിച്ചാല്‍് ഇന്ത്യയുടെ കൈകളില്‍ നിന്ന് കാര്യങ്ങള്‍ അകന്നേക്കും...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള 'രക്ഷാപ്രവര്‍ത്തനം': ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പൊലീസുകാര്‍ പ്രതികള്‍; എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

'ഗംഭീര ട്രെയിൻ, കിടിലൻ യാത്ര, അന്താരാഷ്ട്ര നിലവാരം'; വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ യാത്രാനുഭവം പങ്കുവെച്ച് യുവതി, വൈറൽ

'ഇത്ര ഭയക്കുന്നത് എന്തിന്? ' കോക്രോച്ച് ജനതാ പാർട്ടിയുടെ വെബ്സൈറ്റും കേന്ദ്രം പൂട്ടിച്ചതായി ആരോപണം

'എന്റെ മോളെ, അപ്പോഴാ നിന്റെ മോങ്ങൽ...'; 'ദൃശ്യം 3' കണ്ട് കരഞ്ഞ എസ്തറിന് പരിഹാസം, മറുപടിയുമായി നടി

SCROLL FOR NEXT