Ishan Kishan Silences Doubts With Explosive 76 Ahead of T20 World Cup @Akshatgoel1408
Sports

മത്സരത്തിന് മുൻപ് ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു, ഈ മറുപടിയില്‍ സന്തോഷം: ഇഷാൻ കിഷൻ

എനിക്കെതിരായ വിമർശനങ്ങൾക്കെല്ലാം റൺസിലൂടെ മറുപടി നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കായി കളിക്കാൻ തനിക്ക് കഴിവുണ്ടോയെന്ന് സ്വയം ഉറപ്പാക്കാൻ വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് റൺസ് നേടിയത്

സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ ഇഷാൻ കിഷൻ. 32 പന്തിൽ നിന്ന് 76 റൺസ് നേടിയാണ് കിഷൻ കളി ഇന്ത്യയ്ക്ക് അനുകൂലമായി മാറ്റിയത്.

ഏറെനാളിനു ശേഷം ടീമിലെത്തിയ താരത്തിന് ആദ്യ ടി20 മത്സരത്തിൽ അഞ്ച് പന്തിൽ നിന്നും വെറും എട്ട് റൺ മാത്രമാണ് നേടാനായത്.

രണ്ടാം ടി20 മത്സരത്തിന് മുൻപ് തനിക് മികച്ച പ്രകടനം പുറത്തെടുക്കുക്കാൻ കഴിയുമോ എന്ന സംശയം ഉണ്ടായിരുന്നതായി ഇഷാൻ മാധ്യമങ്ങളോട് പറഞ്ഞു. “എന്നോട് തന്നെ ഞാൻ ഒരു ചോദ്യം ചോദിച്ചു, വീണ്ടും മികച്ച പ്രകടനം നടത്താൻ കഴിയുമോ എന്ന്. അതിന് ഉത്തരവും ഞാൻ കണ്ടെത്തി. ഇന്നിങ്സ് മുഴുവൻ ബാറ്റ് ചെയ്ത് നല്ല ഷോട്ടുകൾ കളിക്കണം എന്ന് ഞാൻ ഉറപ്പിച്ചു'' എന്നും താരം പറഞ്ഞു.

റൺസ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ബാറ്റ് വീശിയത് ഔട്ടായാലും നല്ലൊരു ഗെയിം പുറത്തെടുക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും ഇഷാൻ പറഞ്ഞു.

എനിക്കെതിരായ വിമർശനങ്ങൾക്കെല്ലാം റൺസിലൂടെ മറുപടി നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കായി കളിക്കാൻ തനിക്ക് കഴിവുണ്ടോയെന്ന് സ്വയം ഉറപ്പാക്കാൻ വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് റൺസ് നേടിയത്. സയ്യദ് മുഷ്താഖ് അലി ട്രോഫി നേടിയതോടെ ആത്മവിശ്വാസം കൂടി എന്നും ഇഷാൻ വ്യക്തമാക്കി.

Sports news: Ishan Kishan Silences Doubts With Explosive 76 Ahead of T20 World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ?; എന്‍ഡിഎയില്‍ ചേര്‍ന്നത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട്: സാബു എം ജേക്കബ്

'നാല് സിനിമയില്‍ അഭിനയിച്ചതിന്റെ പൈസ തരാനുണ്ട്; കാണുമ്പോഴൊക്കെ ഞാന്‍ ചോദിക്കും'; നിഖില പറഞ്ഞ നിര്‍മാതാവ് ആര്?

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിക്ക് വീഴ്ച, പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കി; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സതീശന്‍

കട്ടക്കലിപ്പ്, മുരളി കാർത്തിക്കിനെതിരെ ചൂടായി ഹർദിക്; കാരണമെന്തെന്ന് തിരക്കി ആരാധകർ (വിഡിയോ )

209ല്‍ എത്താന്‍ വേണ്ടി വന്നത് 92 പന്തുകള്‍, 28 എണ്ണം ബാക്കി! റെക്കോര്‍ഡില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ

SCROLL FOR NEXT