വിഡിയോ സ്ക്രീൻഷോട്ട് 
Sports

മാരക പേസില്‍ കുറ്റി തെറിപ്പിച്ചു; ലിവിങ്സ്റ്റന് ഫ്‌ളയിങ് കിസ് നല്‍കി യാത്രയാക്കി ഇഷാന്ത് (വീഡിയോ)

മത്സരത്തില്‍ പഞ്ചാബിന്റെ അപകടകാരിയായ ബാറ്റര്‍ ലിയാം ലിവിങ്സ്റ്റനെ പുറത്താക്കിയ പന്ത് ആരാധകര്‍ ഏറ്റെടുത്തു. വിക്കറ്റെടുത്ത ശേഷം ഇഷാന്തിന്റെ ആഘോഷവും ശ്രദ്ധേയമായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രായം ഏറുംതോറും തന്റെ പേസിന് മൂര്‍ച്ച കൂടിയെന്നു തെളിയിക്കുകയാണ് പേസര്‍ ഇഷാന്ത് ശര്‍മ. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ചില നല്ല പ്രകടനങ്ങള്‍ താരം പുറത്തെടുത്തിരുന്നു. പഞ്ചാബ് കിങ്‌സിനോട് പരാജയപ്പെട്ട പോരാട്ടത്തില്‍ രണ്ട് വിക്കറ്റുകള്‍ ഇഷാന്ത് വീഴ്ത്തി. 

മത്സരത്തില്‍ പഞ്ചാബിന്റെ അപകടകാരിയായ ബാറ്റര്‍ ലിയാം ലിവിങ്സ്റ്റനെ പുറത്താക്കിയ പന്ത് ആരാധകര്‍ ഏറ്റെടുത്തു. വിക്കറ്റെടുത്ത ശേഷം ഇഷാന്തിന്റെ ആഘോഷവും ശ്രദ്ധേയമായി. 

ലിയാം ലിവിങ്‌സ്റ്റനെ മനോഹരമായ പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു ഇഷാന്ത്. കുറ്റി തെറിപ്പിച്ച ശേഷം ഫ്‌ളയിങ് കിസ് നല്‍കിയാണ് താരം പവലിയനിലേക്ക് മടക്കിയത്. ബൗളിങ് മികവും താരത്തിന്റെ വിക്കറ്റ് ആഘോഷവും സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. 

മത്സരത്തില്‍ മൂന്നോവര്‍ ബൗള്‍ ചെയ്ത ഇഷാന്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ നിര്‍ണായക വിക്കറ്റും ഇഷാന്ത് നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

SCROLL FOR NEXT