ഐഎസ്എല്‍ എക്‌സ്
Sports

ഐഎസ്എല്‍: ജംഷഡ്പൂരിനെതിരെ കേരളത്തിന് സമനില, പ്ലേ ഓഫ് കാണാതെ പുറത്ത്

കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്ലില്‍ കേരളം പ്ലേ ഓഫ് കാണാതെ പുറത്ത്. കൊച്ചിയില്‍ നടന്ന ജംഷഡ്പൂരുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചത്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ച ബ്ലാസ്റ്റേഴ്‌സ് ആശ്വാസ ജയം തേടിയാണ് ഇന്നിറങ്ങിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്സിന് ഇത്തവണ ആദ്യ ആറില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാന്‍ സാധിച്ചത്.

എഫ്‌സി ഗോവക്ക് എതിരെ കളത്തിലിറങ്ങിയ ടീമില്‍ മാറ്റം വരുത്തിയാണ് ബ്ലാസ്റ്റേഴ്സ് കരുത്തരായ ജംഷീഡ്പൂരിനെ നേരിടാന്‍ ഇറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT