മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി ഫെയ്‌സ്ബുക്ക്
Sports

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 53 ആം മിനിറ്റില്‍ തന്നെ മുംബൈ ഗോള്‍ മടക്കി.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐഎസ്എല്‍ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി കിരീട ജേതാക്കള്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ഒരു ഗോളിന് മുന്നിലായിരുന്നു. മത്സരത്തിന്റെ 44ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്‌സ് ആണ് ബഗാനായി ഗോള്‍ നേടിയത്. പെട്രാറ്റോസിന്റെ ലോങ് ഷോട്ട് ലചെന്‍പ സാഹസപ്പെട്ട് തടുത്തിട്ടത് റീ ബൗണ്ട് ചെയ്തപ്പോള്‍ അവസരം മുതലാക്കി കമ്മിങ്‌സ് മനോഹരമായി വലയിലാക്കുകയായിരുന്നു.

ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 53 ആം മിനിറ്റില്‍ ജോര്‍ജ് പെരേര ഡയസിലൂടെ മുംബൈ ഗോള്‍ മടക്കി. പിന്നാലെ മറ്റൊരു അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നീട് 81 ആം മിനിറ്റില്‍ ബിപിന്‍ സിങ്ങിലൂടെ മുംബൈ ലീഡ് എടുത്തു. ഇഞ്ച്വറി ടൈമില്‍ വോചസ് മൂന്നാമതും വല കുലുക്കിയതോടെ മുംബൈ ജയവും കിരീടവും ഉറപ്പിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം