ലാലിയന്‍സുല ചങ്‌തെ  ട്വിറ്റര്‍
Sports

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്- മുംബൈ സിറ്റി എഫ്‌സി ഗ്രാന്‍ഡ് ഫിനാലെ മെയ് 4ന്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്- മുംബൈ സിറ്റി എഫ്‌സി ഫൈനല്‍. രണ്ടാം സെമിയില്‍ എഫ്‌സി ഗോവയെ വീഴ്ത്തി മുംബൈ സിറ്റി ഫൈനലുറപ്പിച്ചതോടെയാണ് ചിത്രം തെളിഞ്ഞത്. മെയ് നാലിനാണ് ഫൈനല്‍ പോരാട്ടം.

ഇരു പാദങ്ങളിലായി നടന്ന സെമിയില്‍ മുംബൈ സിറ്റി- എഫ്‌സി ഗോവയെ 5-2നു തകര്‍ത്താണ് ഫൈനലുറപ്പിച്ചത്. ആദ്യ പാദത്തില്‍ എവേ പോരില്‍ 3-2ന്റെ വിജയം പിടിച്ച മുംബൈ ഇന്നലെ രണ്ടാം പാദത്തില്‍ 2-0ത്തിനു വിജയം കണ്ടു.

ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. മുംബൈക്കായി ജോര്‍ജ് പെരേര ഡയസ്, ലാലിയന്‍സുല ചങ്‌തെ എന്നിവര്‍ ഗോള്‍ നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കളിയുടെ 69ാം മിനിറ്റിലാണ് ഡയസിലൂടെ മുംബൈ ഗോവ പ്രതിരോധം പൊളിച്ചത്. 83ാം മിനിറ്റില്‍ ചങ്‌തെയും വല ചലിപ്പിച്ചു. ഗോവയുടെ ഭാഗത്തു നിന്നു കാര്യമായ മുന്നേറ്റമുണ്ടായില്ല. ഒരു തവണ മാത്രമാണ് അവര്‍ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തത്.

2020-21 സീസണിലെ ഫൈനല്‍ പോരാട്ടത്തിന്റെ ആവര്‍ത്തനമാണ് ഇത്തവണ. അന്ന് മുംബൈ സിറ്റി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെ (അന്ന് എടികെ മോഹന്‍ ബഗാന്‍) വീഴ്ത്തിയാണ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്. മോഹന്‍ ബഗാന്‍ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ്. മുംബൈ സിറ്റിയോടു കണക്കു തീര്‍ത്ത് കിരീട നേട്ടം ആവര്‍ത്തിക്കുകയാണ് അവരുടെ ലക്ഷ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!