ഫോട്ടോ: എഎഫ്പി 
Sports

'അവരുടെ മണ്ണില്‍ കളിച്ച് ഇത് എളുപ്പമല്ല'; ഇന്ത്യന്‍ ടീമിന് ഗാംഗുലിയുടെ അഭിനന്ദനം 

ഇംഗ്ലണ്ടില്‍ ട്വന്റി20ക്ക് പിന്നാലെ ഏകദിന പരമ്പരയും ജയിച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ട്വന്റി20ക്ക് പിന്നാലെ ഏകദിന പരമ്പരയും ജയിച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇംഗ്ലണ്ട് മണ്ണില്‍ ഇതുപോലൊരു നേട്ടം എളുപ്പമല്ല എന്നാണ് സൗരവ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്. 

ടെസ്റ്റില്‍ 2-2. ട്വന്റി20യിലും ഏകദിനത്തിലും ജയം. ദ്രാവിഡിനും രോഹിത്തിനും രവി ശാസ്ത്രിക്കും കോഹ്‌ലിക്കും അഭിനന്ദനം. പന്ത് സ്‌പെഷ്യലായിരുന്നു. അതുപോലെ പാണ്ഡ്യയും, ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു. 

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ 4 മത്സരങ്ങള്‍ നടന്ന 2021ല്‍ ഇന്ത്യ 2-1ന് മുന്‍പിലായിരുന്നു. എന്നാല്‍ എഡ്ജ്ബാസ്റ്റണില്‍ ഈ വര്‍ഷം പരമ്പരയിലെ അഞ്ചാം ടെസ്റ്റ് നടന്നപ്പോള്‍ ഇംഗ്ലണ്ട് ഇന്ത്യക്ക് മേല്‍ ആധിപത്യം പുലര്‍ത്തി ജയം പിടിച്ചു. ഇതോടെ ടെസ്റ്റ് പരമ്പര 2-2ന് സമനിലയിലായി. 

പിന്നാലെ ജോസ് ബട്ട്‌ലറിന്റെ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിനേയും രോഹിത്തും കൂട്ടരും നിശബ്ദരാക്കി പരമ്പര പിടിച്ചു. അര്‍ഷ്ദീപ് സിങ്, ദീപക് ഹൂഡ ഉള്‍പ്പെടെയുള്ളവര്‍ ഇംഗ്ലണ്ട് പര്യടനത്തോടെ ശ്രദ്ധ പിടിക്കുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT