പെലെ, തിമോത്തി വിയ/ഫോട്ടോ: എഎഫ്പി 
Sports

'മനോഹര ഗോളായിരുന്നു അത്', തിമോത്തി വിയക്ക് പെലെയുടെ അഭിനന്ദനം

ജയ പ്രതീക്ഷ നല്‍കി യുഎസിനെ 36ാം മിനിറ്റില്‍ മുന്‍പിലെത്തിച്ചത് തിമോത്തി വിയയുടെ ഗോളാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ പോരില്‍ വെയില്‍സിനെതിരെ പെനാല്‍റ്റി വഴങ്ങിയതോടെയാണ് യുഎസ്എ 1-1ന് സമനിലയില്‍ കുരുങ്ങിയത്. കളിയില്‍ ജയ പ്രതീക്ഷ നല്‍കി യുഎസിനെ 36ാം മിനിറ്റില്‍ മുന്‍പിലെത്തിച്ചത് തിമോത്തി വിയയുടെ ഗോളാണ്. ആ ഗോളിനെ അഭിനന്ദിച്ചെത്തുകയാണ് ഇപ്പോള്‍ ബ്രസീല്‍ ഇതിഹാസ താരം പെലെ. 

1995ല്‍ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലണ്‍ ദി ഓര്‍ നേടിയ ജോര്‍ജ് വിയയുടെ മകന്‍ അച്ഛന് സാധിക്കാതെ പോയ നേട്ടമാണ് ഖത്തര്‍ ലോകകപ്പിലൂടെ സ്വന്തമാക്കിയത്. നേട്ടത്തിന് പിന്നാലെ തിമോത്തി വിയയെ അഭിനന്ദിച്ച് പെലെ ഇന്‍സ്റ്റഗ്രാമിലെത്തി. 

അഭിനന്ദനങ്ങള്‍, മനോഹരമായ ഗോളായിരുന്നു അത്, സ്വപ്‌നം കാണുന്നത് തുടരൂ, സ്വപ്‌നങ്ങള്‍ സത്യമാവും...പെലെ തിമോത്തി വിയയുടെ ഇന്‍സ്റ്റാ പോസ്റ്റിനടിയില്‍ കുറിച്ചു. പെലെയുടെ കമന്റിന് മറുപടിയുമായി യുഎസ് താരവും എത്തി. ഇത്രയും പ്രചോദനം നിറഞ്ഞ സന്ദേശം അദ്ദേഹത്തെ പോലൊരാളില്‍ നിന്ന് ലഭിച്ചത് അനുഗ്രഹവും ബഹുമതിയുമാണ്. ലോകത്തിനും, ഞങ്ങള്‍ കറുത്ത വംശക്കാരായ യുവാക്കള്‍ക്കുമായി നിങ്ങള്‍ ചെയ്തതിനെല്ലാം നന്ദി, തിമോത്തി വിയ കുറിച്ചു. 

147 മത്സരങ്ങളില്‍ നിന്ന് 58 ഗോളുകളാണ് ജോര്‍ജ് വിയ നേടിയത്. വെയില്‍സിന് എതിരായ മത്സരത്തിന് ശേഷം തിമോത്തി വിയ രാത്രി ഭക്ഷണം കഴിച്ചത് പിതാവിനൊപ്പവും. പ്രൗഡ് ഡാഡി എന്നാണ് ജോര്‍ജ് വിയ ഈ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT