ഫോട്ടോ: ട്വിറ്റർ 
Sports

ഇറ്റലിയുടെ യൂറോ കപ്പ് ഹീറോ ഇനി ഫ്രാന്‍സില്‍, 5 വര്‍ഷത്തെ കരാറില്‍ ഡൊണാരുമ പിഎസ്ജിയില്‍

അഞ്ച് വര്‍ഷത്തെ കരാറിലാണ് ഇറ്റാലിയന്‍ ഗോള്‍കീപ്പറെ പിഎസ്ജി സ്വന്തമാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


പാരിസ്: യൂറോ കപ്പില്‍ ടൂര്‍ണമെന്റിലെ താരമായ ഡോണാരുമ പിഎസ്ജിയില്‍. അഞ്ച് വര്‍ഷത്തെ കരാറിലാണ് ഇറ്റാലിയന്‍ ഗോള്‍കീപ്പറെ പിഎസ്ജി സ്വന്തമാക്കുന്നത്. 

ഡൊണാരുമയുടെ ഇംഗ്ലണ്ടിന് എതിരായ പെനാല്‍റ്റി ഷൂട്ടൗട്ടിലെ സേവുകളാണ് യൂറോ കിരീടം ഉയര്‍ത്താന്‍ ഇറ്റലിയെ തുണച്ചത്. യൂറോ കപ്പില്‍ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഗോള്‍കീപ്പര്‍ എന്ന നേട്ടവും ഇവിടെ ഡൊണാരുമ സ്വന്തമാക്കിയിരുന്നു. 

നാല് ഗോള്‍ മാത്രമാണ് യൂറോ 2020ല്‍ ഡൊണാരുമ വഴങ്ങിയത്. കഴിഞ്ഞ സീസണില്‍ ലീഗ് വണ്‍ കിരീടം നഷ്ടമായതിന് പിന്നാലെ കൂടുതല്‍ കരുത്തരെ ടീമിലേക്ക് എത്തിച്ചാണ് പിഎസ്ജി പുതിയ സീസണിനായി ഒരുങ്ങുന്നത്. ഡൊണാരുമക്ക് മുന്‍പേ റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസിനേയും പിഎസ്ജി ക്ലബിലെത്തിച്ച് പ്രതിരോധ കോട്ട ശക്തിപ്പെടുത്തിയിരുന്നു.

എസി മിലാനില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫറായാണ് 22കാരന്‍ ഫ്രാന്‍സിലേക്ക് എത്തുന്നത്. ഈ സമ്മറില്‍ പിഎസ്ജിയിലേക്ക് ഫ്രീ ട്രാന്‍സ്ഫറായി എത്തുന്ന മൂന്നാമത്തെ താരമാണ് ഡൊണാരുമ. 215 മത്സരങ്ങളാണ് ഡൊണാരുമ എസി മിലാന് വേണ്ടി കളിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT