മാഴ്‌സല്‍ ജേക്കബ് ചിത്രം ട്വിറ്റര്‍ 
Sports

വേഗത്തിന്റെ രാജകുമാരനായി മാഴ്സല്‍ ജേക്കബ്സ്; ഫിനിഷ് ചെയ്തത് 9.80 സെക്കന്റില്‍

പുരുഷന്മാരുടെ 100 മീറ്റര്‍ 9.80 സെക്കന്‍ഡുകൊണ്ട് മറികടന്നാണ് ജേക്കബ്സ് സ്വര്‍ണം നേടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: ടോക്കിയോ  ഒളിമ്പിക്സിലെ വേഗമേറിയ താരമായി ഇറ്റലിയുടെ ലാമൗണ്ട് മാഴ്സല്‍ ജേക്കബ്സ്. പുരുഷന്മാരുടെ 100 മീറ്റര്‍ 9.80 സെക്കന്‍ഡുകൊണ്ട് മറികടന്നാണ് ജേക്കബ്സ് സ്വര്‍ണം നേടിയത്. 

അമേരിക്കയുടെ ഫ്രെഡ് കെര്‍ലി വെള്ളിയും കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെ വെങ്കലവും സ്വന്തമാക്കി. കെര്‍ലി 9.84 സെക്കന്‍ഡിലും ഗ്രാസ്സെ 9.89 സെക്കന്‍ഡിലും മത്സരം പൂര്‍ത്തീകരിച്ചു. ജേക്കബ്സിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. ഒപ്പം യൂറോപ്പിലെ ഏറ്റവും വേഗതയേറിയ താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. കെര്‍ലിയുടെയും ഗ്രാസ്സെയുടെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് ഫൈനലില്‍ പിറന്നത്. 

2008 മുതലുള്ള തുടർച്ചയായ 3 ഒളിംപിക്സിൽ സ്വർണം നേടിയ ജമൈക്കയുടെ ഉസൈൻ ബോൾട്ടിന്റെ അസാന്നിധ്യത്തിൽ ഏറ്റവും അധികം മെഡൽ സാധ്യത കൽപിക്കപ്പെട്ടിരുന്ന ജമൈക്കയുടെതന്നെ ജസ്റ്റിൻ ഗാറ്റ്ലിനു ഫൈനലിനു യോഗ്യത നേടാനായിരുന്നില്ല. ഇതോടെയാണു തുടർച്ചയായ 3 ഒളിംപിക്സുകൾക്കു ശേഷം ജമൈക്കൻ താരങ്ങൾ ഇല്ലാത്ത ഫൈനലിന് അരങ്ങൊരുങ്ങിയത്. ഫൈനലില്‍ ബ്രിട്ടന്റെ ഷാര്‍നെല്‍ ഹ്യൂസ് ഫൗള്‍ സ്റ്റാര്‍ട്ട് നടത്തി അയോഗ്യനായതോടെ എട്ടുപേരാണ് 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT