രോഹിത്, വിരാട് കോഹ്‌ലി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

'ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല'; കോഹ്‌ലി-രോഹിത് പോരില്‍ രവി ശാസ്ത്രി 

രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ഓവല്‍: രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. അങ്ങനെയൊന്ന് ഒരിക്കലും താന്‍ കണ്ടിട്ടില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു. 

അവര്‍ക്കിടയിലെ സഹകരണം എപ്പോഴുമുണ്ട്. ഏതെങ്കിലും തരത്തില്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ടീമിനെ ബാധിക്കുകയാണ് എങ്കില്‍ ഞാന്‍ അത് കോഹ്‌ലിയുടേയോ രോഹിത്തിന്റേയോ മുഖത്ത് നോക്കി പറയും ഇങ്ങനെയല്ല കാര്യങ്ങളെ കാണേണ്ടത് എന്ന്, രവി ശാസ്ത്രി പറയുന്നു. 

എന്നാല്‍ ഒരിക്കല്‍ പോലും അത് ടീമിനെ ബാധിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എനിക്ക് ആവശ്യമുള്ളത് എന്താണോ അത് പറയുന്ന വ്യക്തിയാണ് താനെന്നും ഇന്ത്യന്‍ പരിശീലകന്‍ വ്യക്തമാക്കി. 2019 ലോകകപ്പിന്റെ സമയത്ത് ഇതിനെ കുറിച്ച് കോഹ് ലിയോടും ചോദ്യം ഉയര്‍ന്നിരുന്നു. രോഹിത്തും താനും തമ്മില്‍ പ്രശ്‌നം ഉണ്ടെങ്കില്‍ ടീമിന്റെ പ്രകടനം ഇത്രയും നന്നാവില്ലെന്നാണ് അന്ന് കോഹ് ലി മറുപടി നല്‍കിയത്. 

ഞാനും അതിനെ കുറിച്ച് കേട്ടു. വിജയങ്ങളിലേക്ക് എത്താന്‍ ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം പ്രധാനപ്പെട്ടതാണ്. ഈ അഭ്യൂഹം ശരിയാണ് എങ്കില്‍ ഞങ്ങളില്‍ നിന്ന് നല്ല പ്രകടനം വരില്ലായിരുന്നു. ചിരിപ്പിക്കുന്നതാണ് ഇത്തരം വാര്‍ത്തകള്‍. നല്ല കാര്യങ്ങള്‍ക്കെതിരെ നമ്മള്‍ മുഖം തിരിക്കുന്നു. നിങ്ങള്‍ ഡ്രസിങ് റൂമിലെത്തി നോക്കു എങ്ങനെയാണ് ഞങ്ങള്‍ എന്ന്. വീഡിയോ എടുത്ത് ഞങ്ങള്‍ക്ക് കാണിക്കാനാവില്ല, കോഹ് ലി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി