ഫോട്ടോ: ട്വിറ്റർ 
Sports

ജഡേജയും അശ്വിനും ചേര്‍ന്ന് എറിഞ്ഞിട്ടു, ലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

നാല് വീതം വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ശ്രീലങ്കയെ തകര്‍ത്തത്

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം. ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്ക 178 റണ്‍സിന് ഓള്‍ഔട്ടായി. ഇന്നിങ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. 

നാല് വീതം വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ശ്രീലങ്കയെ തകര്‍ത്തത്. ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയിലാണ് ലങ്കയുടെ വാലറ്റത്തെ മൂന്ന് വിക്കറ്റുകള്‍ വീണത്. രണ്ട് ഇന്നിങ്‌സിലുമായി 9 വിക്കറ്റ് നേട്ടവും 175 റണ്‍സും നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. 

51 റണ്‍സോടെ പുറത്താവാതെ നിന്ന നിരോശന്‍ ഡിക്വെല്ല മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടാം ഇന്നിങ്‌സില്‍ പൊരുതിയത്. 30 റണ്‍സ് എടുത്ത ധനഞ്ജയ ഡി സില്‍വയാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. ലങ്കന്‍ നിരയില്‍ 5 കളിക്കാര്‍ രണ്ടക്കം കാണാതെ പുറത്തായി. 

നേരത്തെ ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 174 റണ്‍സിന് അവസാനിച്ചിരുന്നു. 5 വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജ നിറഞ്ഞതോടെയാണ് ലങ്കന്‍ നിര ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞത്. 61 റണ്‍സ് നേടിയ നിസങ്കയായിരുന്നു അവിടെ ലങ്കയുടെ ടോപ് സ്‌കോറര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം