സിഡ്‌നിയില്‍ റണ്‍ഔട്ട് ആയി സ്റ്റീവ് സ്മിത്ത്‌/വീഡിയോദൃശ്യം 
Sports

സ്മിത്തിന്റെ മാസ്റ്റര്‍ ക്ലാസിന് തിരശീലയിട്ട ജഡേജയുടെ റോക്കറ്റ് ത്രോ; വിശ്വസിക്കാനാവാതെ ആരാധകര്‍

ബൂമ്രയുടെ ഡെലിവറിയില്‍ ഇന്നര്‍ എഡ്ജ് ചെയ്ത് പോയ പന്തില്‍ സിംഗിള്‍ എടുത്തതിന് ശേഷം ഡബിളിനായി ഓടിയതോടെയാണ് സ്മിത്തിന് പിഴച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഫോമിലേക്ക് എത്തിയ ഇന്നിങ്‌സില്‍ സ്മിത്തിനെ ഗ്യാലറിയിലേക്ക് മടക്കാന്‍ രവീന്ദ്ര ജഡേജയില്‍ നിന്ന് വന്നത് തകര്‍പ്പന്‍ ഡയറക്ട് ഹിറ്റ്. സിഡ്‌നിയില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സിനും തിരശീലയിട്ടത് ജഡേജയുടെ ആ ഒന്നൊന്നര ഡയറക്ട് ഹിറ്റാണ്. 

ബൂമ്രയുടെ ഡെലിവറിയില്‍ ഇന്നര്‍ എഡ്ജ് ചെയ്ത് പോയ പന്തില്‍ സിംഗിള്‍ എടുത്തതിന് ശേഷം ഡബിളിനായി ഓടിയതോടെയാണ് സ്മിത്തിന് പിഴച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറുടെ കൈകളിലേക്ക് പന്ത് എത്തിയതോടെ സ്‌ക്വയര്‍ ലെഗില്‍ നിന്ന് നേരെ സ്റ്റംപിലേക്ക്. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് അലട്ടി നാല് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് സ്മിത്തിനെ റണ്‍ഔട്ടിലൂടെ ജഡേജ പുറത്താക്കിയത്. ജഡേജയുടെ തകര്‍പ്പന്‍ ഡയറക്ട് ഹിറ്റിനെ അഭിനന്ദിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരും എത്തുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡി​ഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്