ജെയിംസ് ആന്‍ഡേഴ്സന്‍ എപി
Sports

'ഇനി ബാറ്റര്‍മാരെ ഭയപ്പെടുത്താനില്ല'; ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു; ആന്‍ഡേഴ്‌സന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വിടവാങ്ങല്‍ മത്സരത്തില്‍ നാലുവിക്കറ്റുകളും ആന്‍ഡേഴ്‌സന്‍ വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍:ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്സന്‍ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഗംഭീരവിജയം നേടിയ ശേഷമായിരുന്നു ആന്‍ഡേഴ്‌സന്റെ വിടവാങ്ങല്‍. ഇത് തന്റെ അവസാനമത്സരമായിരിക്കുമെന്ന് ആന്‍ഡേഴ്‌സന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിങ്‌സിനും 114 റണ്‍സിനുമാണ് ഇംഗ്ലണ്ട് തകര്‍ത്തത്. വിടവാങ്ങല്‍ മത്സരത്തില്‍ നാലുവിക്കറ്റുകളും ആന്‍ഡേഴ്‌സണ്‍ വീഴ്ത്തി. ലോര്‍ഡ്‌സില്‍ 21 വര്‍ഷം മുന്‍പാണ് അന്‍ഡേഴ്‌സണ്‍ കളി തുടങ്ങിയത്. ടെസ്റ്റില്‍ ഇതോടെ വിക്കറ്റ് നേട്ടം 704 ആയി. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരുടെ പട്ടികയില്‍ ആന്‍ഡേഴ്സന്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 800 വിക്കറ്റുകളുമായി ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ഒന്നാമതും 708 വിക്കറ്റുകളുമായി ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രണ്ടാമതും നില്‍ക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2003ലാണ് ഇംഗ്ലണ്ടിനായി സിംബാബ്വെക്കെതിരെയാണ് താരം ടെസ്റ്റില്‍ അരങ്ങേറിയത്. 187 ടെസ്റ്റുകളില്‍ നിന്നു 700 വിക്കറ്റുകള്‍. 42 റണ്‍സ് വഴങ്ങി 7 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. രണ്ടിന്നിങ്സിലുമായി 71 റണ്‍സ് വഴങ്ങി 11 വിക്കറ്റുകള്‍ വീഴ്ത്തിയതും മികവ് പുലര്‍ത്തിയ പ്രകടനം.

2002ല്‍ ഓസ്ട്രേലിയക്കെതിരെ ഏകദിന അരങ്ങേറ്റം. 2015ല്‍ അഫ്ഗാനിസ്ഥാനെതിരെയാണ് അവസാന ഏകദിനം. പിന്നീട് ടെസ്റ്റില്‍ മാത്രമാണ് താരം ഇറങ്ങിയത്. 194 ഏകദിന മത്സരങ്ങളില്‍ നിന്നു 269 വിക്കറ്റുകള്‍. 23 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.

19 ടി20 മത്സരങ്ങളും താരം കളിച്ചു. 23 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ടി20യില്‍ മികച്ച പ്രകടനം. 18 വിക്കറ്റുകളാണ് താരം അന്താരാഷ്ട്ര ടി20യില്‍ സ്വന്തമാക്കിയത്. അവസാന പോരാട്ടം 2009ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ. അരങ്ങേറ്റം 2007ല്‍ ഓസ്ട്രേലിയക്കെതിരെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT