Jamieson’s Fiery Celebration After Dismissing Vaibhav Suryavanshi Sparks Criticism 
Sports

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ സൂര്യവംശിയെ ബൗൾഡ് ആക്കിയ ശേഷമായിരുന്നു വിക്കറ്റ് നേട്ടം ജാമിസൺ വൈകാരികമായി ആഘോഷിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യശിയുടെ വിക്കറ്റ് സ്വന്തമാക്കിയ ശേഷം അതിര് കടന്ന ആഹ്ലാദ പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസ് താരം കെയ്ൽ ജാമിസൺ. രാജസ്ഥാൻ റോയൽസ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെയാണ് സംഭവം. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ സൂര്യവംശിയെ ബൗൾഡ് ആക്കിയ ശേഷമായിരുന്നു വിക്കറ്റ് നേട്ടം ജാമിസൺ വൈകാരികമായി ആഘോഷിച്ചത്.

മനോഹരമായ ഇൻസ്വിങ് യോർക്കറിലൂടെയാണ് ജാമിസൺ സൂര്യവംശിയെ പുറത്താക്കിയത്. സൂര്യവംശിയുടെ ബാറ്റിൽ തട്ടിയ ശേഷമാണ് പന്ത് സ്റ്റംപ്സ് തെറിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതോടെ ആരാധകർ ജാമിസനെതിരെ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. 15 വയസുള്ള ഒരു താരത്തെ പുറത്താക്കിയ ശേഷം ജാമിസനെ പോലെയൊരു സീനിയർ താരം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നാണ് ആരാധകർ ഉയർത്തുന്ന പ്രധാന ചോദ്യം.

ഈ സീസണിന്റെ തുടക്കം മുതൽ മികച്ച ഫോമിലാണ് വൈഭവ് സൂര്യവംശി ബാറ്റ് വീശുന്നത്. പത്ത് മത്സരങ്ങളിൽ നിന്ന് 404 റൺസാണ് താരം അടിച്ചെടുത്തത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ വേണ്ട രീതിയിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. 2 പന്തിൽ നിന്ന് 4 റൺസ് നേടാൻ താരത്തിന് കഴിഞ്ഞുള്ളു.

Jamieson’s Fiery Celebration After Dismissing Vaibhav Suryavanshi Sparks Criticism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT