Jasprit Bumrah x
Sports

5 വിക്കറ്റുകള്‍; ജസ്പ്രിത് ബുംറ കപിലിന്റെ റെക്കോര്‍ഡിനൊപ്പം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യക്ക് നേരിയ ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ ഇതിഹാസ നായകനും പേസ് ഓള്‍ റൗണ്ടറുമായ കപില്‍ ദേവിന്റെ റെക്കോര്‍ഡിനൊപ്പം. കരിയറിലെ 14ാം അഞ്ച് വിക്കറ്റ് നേട്ടമാണ് ബുംറ ലീഡ്‌സില്‍ സ്വന്തമാക്കിയത്. ഇതില്‍ 12 തവണയും നേട്ടം വിദേശ പിച്ചിലാണ്.

വിദേശ പിച്ചില്‍ ഏറ്റവും കൂടുതല്‍ തവണ 5 വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ താരമെന്ന കപിലിന്റെ റെക്കോര്‍ഡിനൊപ്പമാണ് ബുംറയും എത്തിയത്. ഇരുവര്‍ക്കും 12 തവണയാണ് നേട്ടം.

നേരത്തെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ (എസ്ഇഎന്‍എ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഏഷ്യന്‍ ബൗളറെന്ന റെക്കോര്‍ഡ് ബുംറ സ്വന്തമാക്കിയിരുന്നു. ഇതിഹാസ പാകിസ്ഥാന്‍ പേസര്‍ വസിം അക്രത്തിന്റെ റെക്കോര്‍ഡാണ് ബുംറ പഴങ്കഥയാക്കിയത്. അക്രത്തിനു 146 വിക്കറ്റുകള്‍. അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഈ രാജ്യങ്ങളില്‍ നിന്നായി ബുംറയുടെ വിക്കറ്റ് നേട്ടം 150ല്‍ എത്തി.

വിദേശ പിച്ചില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍

ജസ്പ്രിത് ബുംറ: 12 തവണ

കപില്‍ ദേവ്: 12 തവണ

അനില്‍ കുംബ്ലെ: 10 തവണ

ഇഷാന്ത് ശര്‍മ: 9 തവണ

ആര്‍ അശ്വിന്‍: 8 തവണ

Jasprit Bumrah took his 14th five-wicket haul in Tests and 12 of them have come away from home. Bumrah emulated kapil Dev for the most wickets away from home in Test cricket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT