ഫോട്ടോ: ട്വിറ്റർ 
Sports

വേദന കൊണ്ട് പുളഞ്ഞ് ബുമ്റ; ബൗളിങിനിടെ പരിക്ക്; ഇന്ത്യക്ക് ആശങ്ക (വീഡിയോ)

വേദന കൊണ്ട് പുളഞ്ഞ് ബുമ്റ; ബൗളിങിനിടെ പരിക്ക്; ഇന്ത്യക്ക് ആശങ്ക (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ആശങ്കയായി പേസർ ജസ്പ്രിത് ബുമ്റയുടെ പരിക്ക്. ബൗളിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ബുമ്റയെ മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ പിൻവലിക്കേണ്ടി വന്നത് ഇന്ത്യയ്ക്കു തിരിച്ചടിയായി. 

ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സിലെ 11 ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞതിനു ശേഷമാണു ബുമ്റയുടെ വലതു കാലിന്റെ ഉപ്പൂറ്റിക്കു പരിക്കേറ്റത്. പന്ത് എറിഞ്ഞതിനു ശേഷമുള്ള ഫോളോ ത്രൂവിലായിരുന്നു അപകടം. വേദന കൊണ്ടു പുളഞ്ഞ ബുമ്റയ്ക്ക് ഉടൻ വൈദ്യ സഹായം ലഭ്യമാക്കി. ഇതിനു ശേഷം ടീം ഫിസിയോയ്ക്കൊപ്പം ബുമ്റ മൈതാനം വിട്ടു.

ആദ്യ ഇന്നിങ്സിൽ 5.5 ഓവർ മാത്രം ബൗൾ ചെയ്ത ബുമ്റയാണു ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാറിനെ പുറത്താക്കി ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് നൽകിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT