Jasprit Bumrah ap
Sports

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബുംറയ്ക്ക് കുതിപ്പ്; രണ്ടാം സ്ഥാനത്ത്

ടെസ്റ്റിലെ ബാറ്റ്സ്മാന്‍മാരുടെ ആദ്യ പത്തു പേരുടെ പട്ടികയില്‍ ഋഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഇടം നിലനിര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയ്ക്ക് കുതിപ്പ്. ഏറ്റവും പുതിയ ഐസിസി റാങ്കിങില്‍, ഇന്ത്യന്‍ പേസര്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്റെ ഒല്ലി റോബിന്‍സണും ബുംറയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട്.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് റാങ്കിങ്ങില്‍ ബുംറയുടെ കുതിപ്പിന് സഹായമായത്. ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെയാണ്. എന്നാല്‍ സ്റ്റാര്‍ക്കിനേക്കാള്‍ 25 റേറ്റിംഗ് പോയിന്റുകള്‍ മാത്രം പിന്നിലാണ് ബുംറ. സമീപകാല ടെസ്റ്റ് മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ റാങ്കിങ്ങില്‍ മുന്നേറ്റം നടത്തി ആറാമതെത്തി.

ടെസ്റ്റിലെ ബാറ്റ്സ്മാന്‍മാരുടെ ആദ്യ പത്തു പേരുടെ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഇടം നിലനിര്‍ത്തി. പന്ത് ആറാം സ്ഥാനത്തും, ഗില്‍ ഏഴാം സ്ഥാനത്തും യശസ്വി ജയ്സ്വാള്‍ ഒമ്പതാം സ്ഥാനത്തുമാണ്. ഒന്നും രണ്ടും സ്ഥാനത്ത് ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവരാണ്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബവുമയാണ് മൂന്നാമത്.

Jasprit Bumrah makes a leap in ICC Test rankings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

'മമ്മൂക്ക ഒരു തമാശ കേട്ടാൽ പൊട്ടിച്ചിരിക്കും, പെട്ടെന്ന് തന്നെ അത് മറക്കും; അതുകൊണ്ടൊരു ​ഗുണമുണ്ട്'

'ഫോണിന്റെ പാസ്കോഡ് കൈമാറാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥൻ'; നിലപാട് അറിയിച്ച് സർക്കാർ

ലഗേജില്‍ അഞ്ചു രൂപയുടെ 'ഖൈനി'; ഇന്ത്യക്കാരന് 18 ലക്ഷം രൂപ പിഴയിട്ട് ബഹ്റൈന്‍ കോടതി

'വില്ലന്‍' എഐ; ആറു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടെക് കമ്പനികള്‍ പിരിച്ചുവിട്ടത് 61,266 ജീവനക്കാരെ