ഫോട്ടോ: ട്വിറ്റർ 
Sports

ബുമ്ര തിരിച്ചെത്തുന്നു; അടുത്ത മാസം അയര്‍ലന്‍ഡിനെതിരെ കളിച്ചേക്കും

ഓഗസ്റ്റ് 18 മുതല്‍ 23 വരെയാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര മാത്രമാണ് ഇന്ത്യ കളിക്കുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്ര അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. പുറത്തേറ്റ പരിക്കിനെ തുടര്‍ന്നു ദീര്‍ഘ നാളായി കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് ബുമ്ര. 

അടുത്ത മാസം നടക്കുന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ സ്റ്റാര്‍ പേസര്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 18 മുതല്‍ 23 വരെയാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര മാത്രമാണ് ഇന്ത്യ കളിക്കുന്നത്. 

2022 സെപ്റ്റംബര്‍ മുതല്‍ താരം കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. അതിനിടെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പോരാട്ടത്തിനുള്ള ടീമില്‍ ബുമ്ര ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പുറംവേദന വീണ്ടും വില്ലനായതോടെ താരത്തിനു വിട്ടുനില്‍ക്കേണ്ടി വന്നു. നിലവില്‍ താരം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT