ചിത്രം: എഎന്‍ഐ 
Sports

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലും പിടിമുറുക്കി ജയ് ഷാ; സാമ്പത്തികകാര്യ സമിതിയുടെ അധ്യക്ഷൻ

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് ഈ സമിതിയിൽ അംഗമായിരുന്നു. പിന്നാലെയാണ് ജയ് ഷാ എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസി(ഐസിസി) ലിന്റെ  സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന സമിതിയുടെ കടിഞ്ഞാൺ ഇനി ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ കൈയിൽ. ഐസിസിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റി അധ്യക്ഷനായി ജയ് ഷായെ തിരഞ്ഞെടുത്തു. 

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് ഈ സമിതിയിൽ അംഗമായിരുന്നു. പിന്നാലെയാണ് ജയ് ഷാ എത്തുന്നത്. ജയ് ഷായെ സമിതിയുടെ അധ്യക്ഷനാക്കുന്നതിനെ എല്ലാവരും അനുകൂലിച്ചുവെന്ന് ഐസിസിയിലെ അം​ഗത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. 

അംഗ രാജ്യങ്ങൾക്കിടയിലെ വരുമാനം പങ്കു വെക്കൽ, ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളുടെ മറ്റ് സ്പോൺസർഷിപ്പ് ഇടപാടുകൾ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് ഐസിസിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റിയാണ്. ഐസിസിയുടെ വാർഷിക ബജറ്റ് സംബന്ധിച്ച തീരുമാനങ്ങളും സമിതിയാണ് തീരുമാനിക്കുക. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT