ഈസ്റ്റ് ബംഗാള്‍- ബ്ലാസ്റ്റേഴ്‌സ് പോരാട്ടം/ ഐഎസ്എല്‍ ട്വിറ്റര്‍ ചിത്രം 
Sports

രണ്ടാം പകുതിയില്‍ 'സടകുടഞ്ഞെഴുന്നേറ്റ്' ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍

വാശിയേറിയ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില

സമകാലിക മലയാളം ഡെസ്ക്

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വാശിയേറിയ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്തതാണ് ഒരു ഗോളില്‍ പിന്നില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് സമനില നേടിക്കൊടുത്തത്.  13-ാം മിനിറ്റില്‍ മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെതിരേ ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്.ഐഎസ്എല്ലിലെ ആദ്യ ജയമെന്ന ഈസ്റ്റ് ബംഗാളിന്റെ സ്വപ്‌നമാണ് ജെയ്ക്‌സണ്‍ സിങ്ങിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. 

13-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍ഡര്‍ ബക്കാരി കോനെയുടെ സെല്‍ഫ് ഗോളിലാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്. ജാക്വസ് മഗോമയുടെ മുന്നേറ്റമാണ് ഗോളിന് വഴിവെച്ചത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം പിളര്‍ത്തി മഗോമ നല്‍കിയ പാസ് സ്വീകരിച്ച മുഹമ്മദ് റഫീഖ് അത് ബോക്‌സിലുണ്ടായിരുന്നു പില്‍കിങ്ടണ് മറിച്ചു. ഈ പന്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ച ബക്കാരി കോനെയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.

ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍. കോര്‍ണല്‍ ക്ലിയര്‍ ചെയ്തപ്പോള്‍ പന്ത് ലഭിച്ച സഹല്‍ നല്‍കിയ ക്രോസ് ഒരു ഹെഡറിലൂടെ വലയിലെത്തിച്ച ജെയ്ക്‌സണ്‍ സിങ്ങാണ് ബ്ലാസ്‌റ്റേഴ്‌സിന് സമനില ഗോള്‍ സമ്മാനിച്ചത്. 

ആദ്യപകുതിയില്‍ ആടിയുലഞ്ഞ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിക്കുന്നതാണ് കണ്ടത്. ഗോള്‍ നേടാനുറച്ച് രണ്ടാം പകുതിയില്‍ മൂന്നു മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ഗാരി ഹൂപ്പറിന് പകരം ജോര്‍ദാന്‍ മറെയും സെയ്ത്യാസെന്‍ സിങ്ങിന് പകരം സഹല്‍ അബ്ദുള്‍ സമദും രോഹിത് കുമാറിന് പകരം ജീക്‌സണ്‍ സിങ്ങും കളത്തിലിറങ്ങി. ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായി ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ തുടങ്ങി. രണ്ടാം പകുതിയില്‍ മിക്കമാറും സമയം പന്ത് ഈസ്റ്റ് ബംഗാളിന്റെ ഹാഫിലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT