ജിതേഷ് ശര്‍മ,സഞ്ജു 
Sports

'സഞ്ജു മൂത്ത സഹോദരനെപ്പോലെ..' ഇന്ത്യന്‍ ടീമിലെത്താനാണ് മത്സരിക്കുന്നതെന്ന് ജിതേഷ് ശര്‍മ

കഴിഞ്ഞ വര്‍ഷം മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 436 റണ്‍സുമായി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടിയ സഞ്ജു അഭിഷേക് ശര്‍മ്മയുമായി മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കെട്ടിപ്പടുത്തിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: ടി20 വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെന്ന നിലയില്‍ സഞ്ജുവും ജിതേഷ് ശര്‍മയും തമ്മില്‍ മത്സരമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ജിതേഷിന് ടീമില്‍ ഇടം ലഭിച്ചപ്പോള്‍ സഞ്ജുവിന് ബെഞ്ചിലായിരുന്നു സ്ഥാനം. എന്നാല്‍ മഹാനായ കളിക്കാരനാണെന്ന് പ്രതികരിച്ചിരിക്കുകയാണ് ജിതേഷ് ശര്‍മ. ആദ്യ ടി20ക്ക് ശേഷം പ്ലേയിങ് ഇലവനിലെത്താന്‍ സഞ്ജു സാംസണുമായി മത്സരമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജിതേഷ് ശര്‍മ.

'സഞ്ജു ഭായി എന്നോടൊപ്പം ഈ ടീമിലുള്ളതും അദ്ദേഹത്തിന് കീഴില്‍ എനിക്ക് കളിക്കാനാകുന്നതും വലിയ കാര്യമാണ്. സഞ്ജു എനിക്ക് മൂത്ത സഹോദരനെപ്പോലെയാണ്. പ്ലേയിങ് ഇലവനിലെത്താന്‍ ഞങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ട്. ഞങ്ങള്‍ രണ്ട് പേരും ഇന്ത്യന്‍ ടീമിലെത്താനാണ് ശ്രമിക്കുന്നത്. മറ്റ് ടീമുകള്‍ക്ക് വേണ്ടിയല്ല' ജിതേഷ് ശര്‍മ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 436 റണ്‍സുമായി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടിയ സഞ്ജു അഭിഷേക് ശര്‍മ്മയുമായി മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കെട്ടിപ്പടുത്തിരുന്നു. എന്നാല്‍ ടി20യിലെ ടോപ് ഓര്‍ഡറിലേക്ക് ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമായത്. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് ജിതേഷ് സഞ്ജുവിന് പകരം പ്ലേയിംഗ് ഇലവനില്‍ കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മൂന്ന് കളികളിലും സഞ്ജുവിന് പകരം ജിതേഷായിരുന്നു പ്ലേയിംഗ് ഇലവനില്‍ കളിച്ചത്.

Jitesh shrugs off Samson rivalry, says healthy competition brings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, രാഹുല്‍ പാലക്കാട്ടേക്ക്?; നാളെ വോട്ട് ചെയ്യാന്‍ എത്തിയേക്കും

തല്‍ക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍; സന്ദീപ് വാര്യര്‍ക്ക് ആശ്വാസം, കേസ് പരിഗണിക്കുന്നത് മാറ്റി

സൂരജ് ലാമയുടെ തിരോധാനം: പൊലീസും എയര്‍പോര്‍ട്ട് അധികൃതരും വിശദീകരണം നല്‍കണം, വീണ്ടും ഹൈക്കോടതി ഇടപെടല്‍

ബി.ഫാം, എം.ഫാം അഡ്മിഷൻ അലോട്ട്മെന്റുകൾ പ്രസിദ്ധീകരിച്ചു

മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്​ഫോം ഒരുക്കി ദുബൈ

SCROLL FOR NEXT