Joe Root x
Sports

ചരിത്രത്തിലെ ആദ്യ ഇംഗ്ലീഷ് താരം; ജോ റൂട്ടിന് റെക്കോര്‍ഡ്!

ഏകദിനത്തില്‍ പുതിയ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

റാവല്‍പിണ്ടി: ഏകദിന ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കുന്ന ചരിത്രത്തിലെ ആദ്യ ഇംഗ്ലണ്ട് ബാറ്ററെന്ന അനുപമ റെക്കോര്‍ഡ് ഇതിഹാസ താരവും ടെസ്റ്റ് നായകനുമായ ജോ റൂട്ടിന്. ത്രിരാഷ്ട്ര പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ 66 പന്തില്‍ 8 ഫോറുകള്‍ സഹിതം 69 റണ്‍സെടുത്താണ് റൂട്ട് നേട്ടത്തിലെത്തിയത്.

കളിക്കാനിറങ്ങുമ്പോള്‍ 7936 റണ്‍സായിരുന്നു റൂട്ടിന്റെ ഏകദിനത്തിലെ ആകെ റണ്‍സ് നേട്ടം. 197ാം ഏകദിന പോരില്‍ 186ാം ഇന്നിങ്‌സ് കളിച്ചാണ് റൂട്ട് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. താരത്തിന് നിലവില്‍ 8,032 റണ്‍സ്. 50.66 ആണ് ശരാശരി. 87.83 ആണ് സ്‌ട്രൈക്ക്‌റേറ്റ്. 20 സെഞ്ച്വറികളും 49 അര്‍ധ സെഞ്ച്വറികളും ഏകദിനത്തില്‍ റൂട്ടിന്റെ പേരിലുണ്ട്.

ഇംഗ്ലണ്ടിന്റെ ഏകദിനത്തിലെ ഏക്കാലത്തേയും മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ദീര്‍ഘനാളായി റൂട്ട് നില്‍ക്കുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ളത് മുന്‍ നായകന്‍ ഇയാന്‍ മോര്‍ഗനാണ്. താരത്തിന് 6,957 റണ്‍സാണ് സമ്പാദ്യം. ആയിരത്തിലധികം റണ്‍സിന്റെ വ്യത്യാസം ഇരുവരും തമ്മിലുണ്ട്.

മത്സരത്തില്‍ റൂട്ട് അര്‍ധ സെഞ്ച്വറിയുമായി നായകന്‍ ഹാരി ബ്രൂക്കിനു ഉറച്ച പിന്തുണ നല്‍കി. ബ്രൂക്ക് ഏകദിനത്തില്‍ അതിവേഗം ഇരട്ട സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്. 116 പന്തില്‍ 21 ഫോറും 10 സിക്‌സും സഹിതം ബ്രൂക്ക് 202 റണ്‍സ് അടിച്ചുകൂട്ടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്, ക്യാപ്റ്റന്റെ മാസ്മരിക ഇന്നിങ്‌സ് കരുത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് അടിച്ചുകൂട്ടുകയും ചെയ്തു. റൂട്ടിനെ കൂടാതെ ടോം ബാന്റന്‍ (50), വില്‍ ജാക്‌സ് (പുറത്താകാതെ 66) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇംഗ്ലണ്ട് ഇന്നിങ്‌സിന് ബലമായി.

Joe Root etched his name in the record books on Thursday, becoming the first England batter to cross 8,000 runs in One-Day Internationals during the clash against Sri Lanka in the Pakistan ODI Tri-Series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെ ഹാജരാകാന്‍ കഴിയില്ല'; ഇഡിക്ക് പിണറായി വിജയന്റെ കത്ത്

ചെക്കന്‍ 'സീന്‍' തൂക്കും!; സൈക്കോ കില്ലര്‍ 'ഈശ്വരന്‍'; ഞെട്ടിച്ച് ക്യാരക്ടര്‍ റിവീലിങ് വിഡിയോ

കാര്‍ ലോണ്‍ എടുക്കാന്‍ പോവുകയാണോ? പണം ലാഭിക്കാന്‍ 5 സ്മാര്‍ട്ട് വഴികള്‍

ലൈംഗികാതിക്രമത്തിന് ഇരയായവർ ഡോക്ടറോട് എല്ലാ വിവരങ്ങളും പറഞ്ഞിട്ടില്ല എന്നത് മൊഴി തള്ളാൻ കാരണമല്ല: ഹൈക്കോടതി

114 പന്തുകൾ, 'ഏകദിന ഡബിള്‍ സെഞ്ച്വറി'; ഹാരി ബ്രൂക്കിന് ലോക റെക്കോർഡ്!