ഫോട്ടോ: ട്വിറ്റർ 
Sports

ഇന്ത്യക്കെതിരെ വെട്ടിത്തിളങ്ങി; ജോ റൂട്ട് ഐസിസിയുടെ ഓഗസ്റ്റ് മാസത്തിലെ താരം

ഇന്ത്യക്കെതിരെ വെട്ടിത്തിളങ്ങി; ജോ റൂട്ട് ഐസിസിയുടെ ഓഗസ്റ്റ് മാസത്തിലെ താരം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസിയുടെ ഓഗസ്റ്റ് മാസത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത മികച്ച ബാറ്റിങാണ് റൂട്ടിന് മികച്ച താരത്തിനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയത്. 

അയര്‍ലന്‍ഡിന്റെ എയ്മിയര്‍ റിച്ചാര്‍ഡ്‌സന്‍ ആണ് ഓഗസ്റ്റ് മാസത്തിലെ മികച്ച വനിതാ താരം. ഐസിസിയുടെ വനിതാ ലോകകപ്പിനുള്ള യൂറോപ്പ് യോഗ്യത മത്സരത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് എയ്മിയറിന് മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. എയ്മിയര്‍ റിച്ചാര്‍ഡ്‌സനെ ടൂര്‍ണമെന്റിന്റെ താരമായും തിരഞ്ഞെടുത്തിരുന്നു.

ഇന്ത്യയ്‌ക്കെതിരെ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ പുറത്തെടുത്ത പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ജോ റൂട്ട് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തും എത്തിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓസ്‌ട്രേലിയന്‍ താരം മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ എന്നിവരെ പിന്തള്ളിയാണ് റൂട്ട് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പിന്നാലെയാണ് അവാര്‍ഡ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി