Joe Root x
Sports

ഓസീസ് മണ്ണില്‍ ആദ്യ സെഞ്ച്വറി! ഇംഗ്ലീഷ് ഇന്നിങ്‌സ് 'റൂട്ടിലാക്കി' ബാറ്റിങ്

ടെസ്റ്റ് ക്രിക്കറ്റിലെ 40ാം ശതകം കുറിച്ച് ജോ റൂട്ട്

സമകാലിക മലയാളം ഡെസ്ക്

ഗാബ: രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ കിടിലന്‍ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഒരറ്റത്ത് കരുത്തോടെ പൊരുതിയ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ട് ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയില്‍.

ഒരു ഘട്ടത്തില്‍ 300 കടക്കുമോ എന്നു സംശയിച്ച സ്‌കോര്‍ ഈ നിലയ്‌ക്കെത്തിച്ചത് അവസാന വിക്കറ്റില്‍ ഒന്നിച്ച റൂട്ട്- ജോഫ്ര ആര്‍ച്ചര്‍ സഖ്യത്തിന്റെ കൂറ്റനടികളാണ്. ഇരുവരും ചേര്‍ന്നു പിരിയാത്ത പത്താം വിക്കറ്റില്‍ 61 റണ്‍സ് അതിവേഗം ചേര്‍ത്തതോടെയാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടന്നത്.

40ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് ഗാബയില്‍ കുറിച്ചത്. ഈ ടെസ്റ്റ് സെഞ്ച്വറിക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്. ഓസീസ് മണ്ണില്‍ കരിയറില്‍ ആദ്യമായാണ് റൂട്ട് ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 202 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്‌സും സഹിതം റൂട്ട് 135 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന സ്ഥാനത്തിറങ്ങിയ ജോഫ്ര ആര്‍ച്ചര്‍ കൂറ്റനടികളുമായി റൂട്ടിനൊപ്പം നിന്നതോടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 300 കടന്നത്. താരം 26 പന്തില്‍ 2 സിക്‌സും 1 ഫോറും സഹിതം 32 റണ്‍സ് വാരിയും ക്രീസില്‍ നില്‍ക്കുന്നു.

ടോസ് നേടി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനു തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ ഓപ്പണര്‍ സാക് ക്രൗളിയും മുന്‍ നായകന്‍ ജോ റൂട്ടും ചേര്‍ന്നു കളിയിലേക്ക് മടക്കിയെത്തിച്ചു. 5 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ ക്രൗളി- റൂട്ട് സഖ്യം പിന്നീട് 122 റണ്‍സ് വരെ എത്തിച്ചാണ് പിരിഞ്ഞത്.

എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിനു വിക്കറ്റുകള്‍ വീണ്ടും നഷ്ടമായി. ക്രൗളി 76 റണ്‍സുമായി പുറത്തായി. ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് എന്നിവര്‍ അക്കൗണ്ട് തുറക്കും മുന്‍പ് കൂടാരം കയറി. ഹാരി ബ്രൂക്ക് 31 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 19 റണ്‍സിലും ഔട്ടായി. പിന്നാലെ വന്ന ജാമി സ്മിത്തിനും പിടിച്ചു നില്‍ക്കാനായില്ല. താരം 2 പന്തില്‍ പൂജ്യത്തിനു പുറത്ത്. വില്‍ ജാക്‌സ് (19), ഗസ് അറ്റ്കിന്‍സന്‍ (4), ബ്രയ്ഡന്‍ കര്‍സ് (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മികവോടെ പന്തെറിഞ്ഞു. ആറ് വിക്കറ്റുകള്‍ വീഴ്ത്തി സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. പെര്‍ത്തില്‍ രണ്ടിന്നിങ്‌സിലുമായി 10 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക്ക് ഗാബയില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് നിരയെ വിറപ്പിച്ചു. മിച്ചല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ബെന്‍ സ്‌റ്റോക്‌സ് റണ്ണൗട്ടായാണ് മടങ്ങിയത്.

Joe Root ended his long wait for a Test century in Australia by reaching three figures on day one of the second Ashes Test in Brisbane.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ഓണായി; കോള്‍ ചെയ്തപ്പോള്‍ കട്ടാക്കി

'മധുരം വിളമ്പുന്ന ഡിവൈഎഫ്‌ഐക്കാരാ.. ഉളുപ്പുണ്ടോ...', ചോദ്യങ്ങളുമായി അബിന്‍ വര്‍ക്കി

സൗഹൃദത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ കൊണ്ടുവന്നതല്ല; പിന്തുണച്ചത് സംഘടനാ പ്രവര്‍ത്തനത്തെ, മറ്റ് രീതികളെയല്ല; രാഹുലിനെ തള്ളി ഷാഫി പറമ്പില്‍

യുഎഇ ദേശീയ ദിനാഘോഷം അതിരുവിട്ടു; 16 പേർ അറസ്റ്റിൽ

ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായി യോജിക്കാനാകില്ല, അവരുടെ പഴയ സാഹിത്യം ഇപ്പോഴും വിപണിയിലുണ്ട്: എം കെ മുനീര്‍

SCROLL FOR NEXT