വീഡിയോ ​​ദൃശ്യം 
Sports

പന്ത് കൊണ്ടത് 'അസ്ഥാനത്ത്'- നിലത്തു വീണ് റൂട്ട്; ചിരിയടക്കാൻ പാടുപെട്ട് ഓസീസ് താരങ്ങളും കമന്റേറ്റർമാരും (വീഡിയോ)

പന്ത് കൊണ്ടത് 'അസ്ഥാനത്ത്'- നിലത്തു വീണ് റൂട്ട്; ചിരിയടക്കാൻ പാടുപെട്ട് ഓസീസ് താരങ്ങളും കമന്റേറ്റർമാരും (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയും ഇം​ഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയ്ക്കിടെ അടിവയറ്റിൽ പന്ത് കൊണ്ട് ഇം​ഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടിന് പരിക്ക്. അഡ്‌ലെയ്ഡിൽ നടന്ന ഡേ- നൈറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് സംഭവം. രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 42-ാം ഓവറിലെ ആദ്യ പന്ത് റൂട്ടിന്റെ അടിവയറ്റിൽ കൊള്ളുകയായിരുന്നു.

പന്ത് കൊണ്ടപാടേ റൂട്ട് നിലത്ത് വീണ് വേദന കൊണ്ട് പുളഞ്ഞു. താരങ്ങളും അമ്പയർമാരും റൂട്ടിനടുത്തേക്ക് ഓടിയെത്തി. ഇംഗ്ലണ്ടിന്റെ മെഡിക്കൽ സംഘവും മൈതാനത്തേക്കെത്തി. മിനിറ്റുകൾക്ക് ശേഷമാണ് റൂട്ടിന് എഴുന്നേറ്റ് നിൽക്കാനായത്. വേദന സംഹാരികൾ കഴിച്ചാണ് റൂട്ട് ബാറ്റിങ് തുടർന്നത്.

അതിനിടെ പന്ത് കൊണ്ട് റൂട്ട് നിലത്ത് വീണപാടേ ചിരിയടക്കാൻ ഓസീസ് താരങ്ങളും കമന്റേറ്റർമാരും പാടുപെടുന്നുണ്ടായിരുന്നു. ഷോട്ടുകൾ കളിക്കാനും റണ്ണെടുക്കാനും റൂട്ട് ബുദ്ധിമുട്ടി. നാലാം ദിനത്തിലെ അവസാന പന്തിൽ സ്റ്റാർക്ക് തന്നെ റൂട്ടിനെ മടക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം