ചിത്രം: പിടിഐ 
Sports

റെക്കോര്‍ഡ് നേട്ടത്തില്‍ പിന്തള്ളിയത് ലാറയേയും ദ്രാവിഡിനേയും; റൂട്ട് ഇനി സച്ചിനൊപ്പം

ഒരു ടെസ്റ്റ് പരമ്പരയില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമാണ് റൂട്ട് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ആഷസ് ടെസ്റ്റിലെ മികച്ച ബാറ്റിങിലൂടെ എലൈറ്റ് പട്ടികയിലേക്ക് കയറി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട്. ആഷസ് അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സ് നേടിയാണ് റൂട്ട് തിളങ്ങിയത്. ഇതോടെ പരമ്പരയിലെ മൊത്തം റണ്‍സ് നേട്ടം 412ല്‍ എത്തി. 

ഒരു ടെസ്റ്റ് പരമ്പരയില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമാണ് റൂട്ട് എത്തിയത്. കരിയറില്‍ 19 തവണയാണ് സച്ചിന്‍ നേട്ടം സ്വന്തമാക്കിയത്. റൂട്ടും ഇത് 19ാം തവണയാണ് ഒരു പരമ്പരയില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അഞ്ച് മത്സരങ്ങടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ നേട്ടം ആവര്‍ത്തിച്ചാല്‍ സച്ചിനേയും മറികടന്ന് റെക്കോര്‍ഡ് സ്വന്തം പേരില്‍ മാത്രമാക്കാന്‍ റൂട്ടിന് റൂട്ട് തെളിഞ്ഞു. 

ഇതിഹാസ താരങ്ങളായ ബ്രയാന്‍ ലാറ, രാഹുല്‍ ദ്രാവിഡ് എന്നിവരെ പിന്തള്ളിയാണ് റൂട്ട് നേട്ടത്തിലെത്തിയത്. ലാറയ്ക്കും ദ്രാവിഡിനുമൊപ്പം റൂട്ട് റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇരുവരും 18 തവണയാണ് 300 പ്ലസ് സ്‌കോറുകള്‍ നേടിയത്. 17 തവണ ഈ നേട്ടം സ്വന്തമാക്കി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ് മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് എന്നിവര്‍ തൊട്ടുപിന്നില്‍. 

നടപ്പ് ആഷസ് പരമ്പരയില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമാണ് റൂട്ട് നേടിയത്. അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേട്ടം ഒന്‍പത് റണ്‍സ് വിത്യാസത്തിലാണ് റൂട്ടിനു നഷ്ടമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT