ചിത്രം: ട്വിറ്റര്‍ 
Sports

വീണ്ടും പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ; ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി കിരീടം നിലനിര്‍ത്തി

കിരീട നേട്ടത്തോടെ മലേഷ്യയില്‍ നടക്കുന്ന എഫ്‌ഐഎച് ജൂനിയര്‍ ലോകകപ്പ് പോരാട്ടത്തിലേക്ക് ഇന്ത്യ യോഗ്യതയും ഉറപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സലാഹ്: ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ബദ്ധവൈരികളായ പാകിസ്ഥാനെ വീഴ്ത്തിയാണ് ഇന്ത്യയുടെ കിരീട നേട്ടം. 

ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്. അപരാജിത മുന്നേറ്റമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ നടത്തിയത്. കിരീട നേട്ടത്തോടെ മലേഷ്യയില്‍ നടക്കുന്ന എഫ്‌ഐഎച് ജൂനിയര്‍ ലോകകപ്പ് പോരാട്ടത്തിലേക്ക് ഇന്ത്യ യോഗ്യതയും ഉറപ്പിച്ചു. 

മത്സരത്തിന്റെ 13ാം മിനിറ്റില്‍ അംഗദ് ബിര്‍ സിങിലൂടെ ഇന്ത്യ മുന്നിലെത്തി. 20ാം മിനിറ്റില്‍ അരൈജിത് സിങ് ഹുണ്ടല്‍ ഇന്ത്യക്ക് രണ്ടാം ഗോളും സമ്മാനിച്ചു. പാകിസ്ഥാന് വേണ്ടി അബ്ദുല്‍ ബാസിത് 37ാം മിനിറ്റില്‍ ആശ്വസ ഗോള്‍ കണ്ടെത്തി. 

കോവിഡിനെ തുടര്‍ന്ന് 2021ലെ മത്സരം ഉപേക്ഷിച്ചിരുന്നു. ഇതിന് മുന്‍പ് 2015ലാണ് അവസാനമായി ടൂര്‍ണമെന്റ് നടന്നത്. അന്നും ഫൈനലില്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഇത്തവണ കിരീടം നിലനിര്‍ത്തുകയായിരുന്നു. 

ഇന്ത്യയുടെ നാലാം ജൂനിയര്‍ ഏഷ്യാ കപ്പ് കിരീടമാണിത്. 2004ലും 2008ലുമാണ് നേരത്തെ ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT